Advertisement

ദേശീയപാത നിർമാണത്തിലെ അപാകത; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി

10 hours ago
2 minutes Read
CM Pinarayi vijayan (1)

ദേശീയ പാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 3,4 തീയതികളിലാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത്. ദേശീയ പാത നിർമാണത്തിലെ പാകപ്പിഴകൾ വലിയ രാഷ്ട്രീയ ചർച്ചകൾക് ഇടം പിടിച്ച സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്‌ചയ്‌ക്കായി മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോകുന്നത്. മാത്രമല്ല വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്ര സഹായത്തെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും അദ്ദേഹം സംസാരിക്കും.

മലപ്പുറം കൂരിയാട് ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയിൽ നിര്‍മാണ കമ്പനിയായ കെഎൻആര്‍സി വീഴ്ച സമ്മതിച്ചിരുന്നു. കൂരിയാട് ദേശീയപാത ഡിസൈനിൽ പാളിച്ച വന്നെന്ന് കെഎൻആര്‍ കണ്‍സ്ട്രക്ഷൻസ് അധികൃതര്‍ സമ്മതിച്ചു.

Read Also: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; അനസ്തേഷ്യ ടെക്നീഷ്യന്റെ തലയോട്ടിക്ക് പരുക്ക്

ദേശീയപാതയുടെ തകർച്ചയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത്.ഞങ്ങളാണ് റോഡ് നിർമാണത്തിലെ വിദഗ്ധരെന്ന് നേരത്തെ ദേശീയപാത അതോറിറ്റി പറഞ്ഞതായും ഇപ്പോഴും അതെ ആത്മവിശ്വാസം ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

അതേസമയം, കൂരിയാട് പരിശോധന നടത്തിയ വിദഗ്ധസംഘം ദേശീയപാത അതോറിറ്റിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.റോഡിന് താഴെയുള്ള മണ്ണുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് ദേശീയ പാത തകരാൻ കാരണമെന്നാണ് വിദഗ്‌ധ സംഘത്തിന്റെ പ്രാഥമിക നിഗമനം .ദേശീയപാത തകരാനുള്ള കാരണം എന്ത് , നിർമാണത്തിൽ അപാകതകൾ ഉണ്ടോ, ഇനി റോഡ് എങ്ങനെ പുനർനിർമിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാവും റിപ്പോർട്ട്.

Story Highlights : Defects in National Highway construction; CM to meet Union Minister Nitin Gadkari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top