സൈനിക വിവരങ്ങൾ പാക് ഏജന്റിന് ചോർത്തി നൽകി; ഗുജറാത്ത് സ്വദേശി പിടിയിൽ

സൈനിക വിവരങ്ങൾ പാകിസ്താൻ ഏജന്റിന് ചോർത്തി നൽകിയ ഗുജറാത്ത് സ്വദേശി പിടിയിൽ. സഹദേവ് സിങ് ഗൊഹിൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. വ്യോമസേന, ബിഎസ്എഫ് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ചോർത്തി നൽകിയത്. ആരോഗ്യപ്രവര്‍ത്തകനായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.
2023-ൽ വാട്ട്‌സ്ആപ്പ് വഴിയാണ് അദിതി ഭരദ്വാജ് എന്ന് പരിചയപ്പെടുത്തിയ പാക് ഏജന്റുമായി ബന്ധപ്പെട്ടത്. പുതുതായി നിർമ്മിച്ചതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ ഇന്ത്യൻ വ്യോമസേനയുടെയും ബിഎസ്‌എഫിന്റെയും സൈറ്റുകളുടെ ഫോട്ടോകളും വീഡിയോകളും പാക് ഏജന്റിന് കൈമാറിയതായി ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) മുതിർന്ന ഉദ്യോഗസ്ഥൻ കെ സിദ്ധാർത്ഥ് പറഞ്ഞു. സൈനിക വിരങ്ങൾ പാക് ഏജന്റിന് ഗൊഹിൽ കൈമാറുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇയാളെ മെയ് ഒന്നു മുതൽ ചോദ്യം ചെയ്ത് വരികയായിരുന്നു.
ഗൊഹില്‍ വിവരങ്ങള്‍ കൈമാറിയ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നത് പാകിസ്താനിലാണെന്ന് കണ്ടെതത്തിയിരുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിന് ഗൊഹിലിന് 40,000 രൂപ നല്‍കിയിരുന്നു. ഗൊഹില്‍ ഉള്‍പ്പെടെ പത്തോളം പേരെയാണ് ഇതുവരെ പാകിസ്താന് വിവരങ്ങള്‍ കൈമാറിയതിന് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
Story Highlights : Man arrested in Gujarat for sharing details of army to Pak agent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here