Advertisement

ഇഫാര്‍ ഇന്റെര്‍നാഷണലിന്‍റെ ഇരുപതാമത് സിനിമ “PDC അത്ര ചെറിയ ഡിഗ്രി അല്ല” ; ഉടൻ തിയറ്ററുകളിലേക്ക്

3 hours ago
Google News 3 minutes Read

ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” തീയറ്ററുകളിൽ ഉടൻ പ്രദർശനത്തിനെത്തും. ബയോ ഫിക്ഷണല്‍ കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read Also: അണിനിരക്കുന്നത് നൂറിലധികം പുതുമുഖങ്ങൾ; ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മൂൺവാക്ക്’ തിയേറ്ററുകളിലേക്ക്

സംവിധായകന്‍ റാഫി മതിരയുടെ പ്രീഡിഗ്രി പഠനകാലത്തെ കൂട്ടുകാരില്‍ ചിലരുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും വന്യ മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമകാലിക സംഭവങ്ങളും ഉൾപ്പെടുത്തിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ചത് നിര്‍മ്മാതാവു കൂടിയായ റാഫി മതിര തന്നെയാണ്‌. 2023-ല്‍ ജോഷി –സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്‍’, 2023-ല്‍ ഉടല്‍ ഫെയിം രതീഷ് രഘു നന്ദന്‍-ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്ക്ക് ശേഷം 2025-ല്‍ ഇഫാര്‍ മീഡിയ അവതരിപ്പിക്കുന്ന ഇരുപതാമത് സിനിമയാണ് “PDC അത്ര ചെറിയ ഡിഗ്രി അല്ല”.

കൊല്ലം ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ 1996-98 കാലഘട്ടത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്ക് താമസിച്ചു പഠിക്കാന്‍ അവസരം ലഭിക്കുന്നു , പിന്നീടുള്ള അവരുടെ കലാലയ ജീവിതവും , പ്രണയവും , സ്വപ്നവും കൊച്ചു കൊച്ചു പിണക്കങ്ങളും എല്ലാം ഈ സിനിമയില്‍ ചര്‍ച്ചയാകുന്നു.

നിരവധി പുതുമുഖ താരങ്ങൾക്ക് പുറമേ ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സജിലാല്‍, സന്തോഷ്‌ കീഴാറ്റൂര്‍, ബാലാജി, സോനാ നായര്‍, വീണ നായര്‍, എസ്.ആശ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂര്‍വിള, ആനന്ദ് നെച്ചൂരാന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റാഫി മതിരയും ഇല്യാസ് കടമേരിയും എഴുതിയ വരികള്‍ക്ക് ഫിറോസ്‌ നാഥ്‌ സംഗീതം നല്‍കുന്നു. K.S. ചിത്ര, ഫിറോസ്‌ നാഥ്‌, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഉണ്ണി മടവൂര്‍, പശ്ചാത്തല സംഗീതം റോണി റാഫേല്‍, കലാസംവിധാനം സജിത്ത് മുണ്ടയാട്, കൊറിയോഗ്രഫി മനോജ്‌ ഫിഡാക്ക്, എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍, സൗണ്ട് മിക്സിംഗ് N. ഹരികുമാര്‍.

Story Highlights : “PDC athra cheriya degree alla” will be showing in theaters soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here