Advertisement

കിളിമാനൂരിൽ വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു; കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

2 hours ago
Google News 1 minute Read

തിരുവനന്തപുരം കിളിമാനൂരിൽ വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. അപകടത്തിൽ വീടിനുള്ളിൽ ടി വി കണ്ടുകൊണ്ടിരുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മേലേപയ്യനാട് സ്വദേശി അനിതാ വിജിയുടെ വീടിൻ്റെ മേൽക്കുരയാണ് തകർന്നത്. സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന റബ്ബർ മരം കടപുഴകിയാണ് വീടിനു മുകളിലേക്ക് വീണത്. കനത്ത മഴയെ തുടർന്നാണ് മരം കഴപ്പുഴകിയത്.

മേൽക്കൂര തകർന്നതിനെ തുടർന്ന് വീടിനുള്ളിലെ ടിവിയും വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ പറ്റി. മേൽക്കൂരയിലെ ഓട് തകർന്ന് മുറിക്കുള്ളിലേക്ക് വീണതോടെ ടി വി കണ്ടുകൊണ്ടിരുന്ന കുട്ടികൾ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഈ സമയം കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നാലെ മേൽക്കൂരയുടെ ഭാഗങ്ങൾ തകർന്ന് വീടിനുള്ളിലേക്ക് വീഴുകയായിരുന്നു. വിവരം അറിഞ്ഞ് വെഞ്ഞാറമൂട് ഫയർ ഫോഴ്സും പഞ്ചായത്ത് അധികൃതരും സംഭവ സ്ഥലത്ത് എത്തി.

Story Highlights : Tree uprooted in Thiruvananthapuram Kilimanoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here