ഭീകരവാദത്തിനെതിരായ പോരാട്ടം; കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ; അവസാന പ്രതിനിധി സംഘം ഇന്ന് യാത്ര തിരിക്കും

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ. ബിജെപി നേതാവ് രവി ശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള അവസാന പ്രതിനിധി സംഘം ഇന്ന് ഡൽഹിയിൽ നിന്ന് യാത്ര തിരിക്കും. ഫ്രാൻസിലേക്ക് ആണ് സംഘം യാത്ര തിരിക്കുക. ഇതിനോടകം റഷ്യ, ജപ്പാൻ,യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ പ്രതിനിധി സംഘങ്ങൾ എത്തി. ഭീകരതയ്ക്കെതിരായ ഇന്ത്യൻ നിലപാടിന് എല്ലാ രാജ്യങ്ങളും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിഎംകെ നേതാവ് കനിമൊഴി നയിക്കുന്ന സംഘം ഇന്ന് സ്ലോവേനിയ സന്ദർശിക്കും. ഡോ.ശശി തരൂർ നയിക്കുന്ന സംഘം ന്യൂയോർക്കിലെത്തി. വേൾഡ് ട്രേഡ് സെന്റർ സ്മാരകം സംഘം സന്ദർശിച്ചു. അമേരിക്കൻ സന്ദർശനത്തിന് ശേഷം സംഘം ഗയാനയിലേക്ക് പോകും. ഗയാനയിൽ വിവിധ പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തും.
Read Also: സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭവുമായി BJP; കേരളം വീണ പതിറ്റാണ്ടെന്ന പേരിൽ സമരം നടത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ജെ പി നദ്ദ, രാജ്‌നാഥ് സിംഗ്, അമിത് ഷാ എന്നിവരുൾപ്പെടെ ഉന്നത നേതാക്കളും കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും രാഷ്ട്രീയ സാഹചര്യവും ചർച്ച ചെയ്യും.
Story Highlights : India secures support from more countries in fight against terrorism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here