സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭവുമായി BJP; കേരളം വീണ പതിറ്റാണ്ടെന്ന പേരിൽ സമരം നടത്തും

സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭവുമായി ബിജെപി. കേരളം വീണ പതിറ്റാണ്ടെന്ന പേരിൽ സമരം നടത്തും. മെയ് 26 തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും ബിജെപി നേതൃയോഗത്തിൽ തീരുമാനം. ഓൺലൈനിൽ ചേർന്ന അടിയന്തിര സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. പിണറായി സർക്കാരിന് എതിരെ വാർഷിക സമയത്ത് ഒന്നും ചെയ്യാൻ ആയില്ലെന്ന് വിമർശനം ഉയർന്നു.
ഈ മാസം 26ന് സെക്രട്ടറിയേറ്റ് പടിക്കൽ ബിജെപി പ്രതിഷേധം നടത്തും. യുഡിഎഫ് പിണറായി സർക്കാരിന് എതിരെ വാർഷിക സമയത്ത് നടത്തിയ പ്രതിഷേധം ബിജെപിക്ക് ആയില്ലെന്ന് യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് തീരുമാനം. അടിയന്തിര സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് ഓൺലൈനിൽ രാജീവ് ചന്ദ്രശേഖർ വിളിച്ചു ചേർത്തത്.
പഞ്ചായത്ത് തല ത്തിൽ പ്രതിഷേധ തീജ്വാല എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിലാണ് പ്രാദേശിക തലത്തിൽ മുതൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
Story Highlights : BJP protests against LDF government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here