Advertisement

‘പിവി അന്‍വറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ല; വിഷയം യുഡിഎഫ് നേതൃത്വം ചര്‍ച്ച ചെയ്യും ‘; ആര്യാടന്‍ ഷൗക്കത്ത്

2 days ago
Google News 2 minutes Read

പി വി അന്‍വറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വിഷയത്തില്‍ തീരുമാനം തന്റെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്‍വറുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. ഇന്നലെയും ഉച്ചയ്ക്ക് ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. എന്തെങ്കിലും ഒക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ എന്റെ പാര്‍ട്ടി അത് ചര്‍ച്ച ചെയ്യും. തീരുമാനങ്ങളെടുക്കും – അദ്ദേഹം വ്യക്തമാക്കി. ട്വന്റിഫോറിന്റെ ഗുഡ് മോണിങ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി എസ് ജോയിയും താനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥി ആരാണോ അവര്‍ക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ തന്നെ പറഞ്ഞതല്ലേ? ഇന്ന് രാവിലെ ഞങ്ങള്‍ ഒരുമിച്ചായിരിക്കും പ്രചാരണ പരിപാടി ആരംഭിക്കുക. ഞങ്ങള്‍ ഒന്നാണ്, ഞങ്ങളെ ഒന്നും ഭിന്നിപ്പിക്കാന്‍ ആര് ശ്രമിച്ചാലും സാധിക്കില്ല- അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വലിയൊരു ദൗത്യമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഈ ഒരു സാഹചര്യത്തില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രവര്‍ത്തനരംഗത്തേക്ക് ഇറങ്ങുന്നത്. രാവിലെ പിതാവിന്റെ ഖബറിടത്തിലെത്തി പ്രാര്‍ഥിച്ചാണ് പ്രചാരണമാരംഭിക്കുന്നത്. പാണക്കാട് പോയി തങ്ങള്‍മാരെ കൂടി കണ്ടതിന് ശേഷം പ്രചാരണ രംഗത്തേക്ക് ഇറങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ കാലത്തും രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് എനിക്ക് നിലമ്പൂര്‍ നല്‍കിയിട്ടുള്ളത്. ഇനിയും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നുള്ളു – അദ്ദേഹം വ്യക്തമാക്കി.

തന്നെ പോലെ മത്സരിക്കാന്‍ യോഗ്യതയുള്ള നിരവധിയാളുകളുണ്ടെന്നും അങ്ങനെയുള്ളപ്പോള്‍ തന്നെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരുമിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : No personal issues with PV Anvar ; said Aryadan Shoukath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here