തൊഴിൽ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തും; ഖത്തറും പലസ്തീനും സഹകരണ കരാറിൽ ഒപ്പുവച്ചു

തൊഴിൽ മേഖലയിലുളള പരസ്പര സഹകരണം വർധിപ്പിക്കുന്നതിനും, പലസ്തീനിൽ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്നതിനുമായി ഖത്തറും പലസ്തീനും തമ്മിൽ കരാറിൽ ഒപ്പുവച്ചു. ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറിയും, പലസ്തീൻ തൊഴിൽ മന്ത്രി ഡോ. ഇനാസ് ഹൊസ്‌നി അൽ അട്ടാരിയുമാണ് കരാറിൽ ഒപ്പുവച്ചത്.
പ്രാദേശിക തൊഴിൽ വിപണിയിൽ വൈദഗ്ധ്യവും യോഗ്യതയുമുള്ള തൊഴിലാളികളുടെ സാന്നിധ്യം ശക്തിപ്പെടുത്തുക, സ്വകാര്യ മേഖലയിലെ ഉൽപ്പാദനക്ഷമത ഉയർത്തുക, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് തൊഴിൽ മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നയങ്ങൾക്ക് ഈ കരാർ കൂടുതൽ ബലമേകുന്നു.
ഇതിനനുസരിച്ച്, പലസ്തീനിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും, യോഗ്യത, പരിചയം, സ്പെഷ്യലൈസേഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രാദേശിക വിപണിക്ക് ആവശ്യമായ വൈദഗ്ദ്ധ്യം ഉറപ്പുവരുത്തുകയും ചെയ്യും.
Story Highlights : Qatar and Palestine Sign Labor Cooperation Agreement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here