Advertisement

ഒളിച്ചോടും മുൻപ് കാമുകി മരിച്ചെന്ന് വരുത്തിതീർക്കാൻ വൃദ്ധനെ കൊന്ന് തീ കൊളുത്തി; കമിതാക്കൾ പിടിയിൽ

1 day ago
1 minute Read

ഒളിച്ചോടും മുൻപ് കാമുകി മരിച്ചെന്ന് വരുത്തിതീർക്കാൻ വൃദ്ധനെ കൊന്ന് തീ കൊളുത്തിയ കമിതാക്കൾ പിടിയിൽ. കാമുകയുടെ വസ്ത്രങ്ങളും ആഭരണവും ധരിപ്പിച്ചാണ് തീകൊളുത്തിയത്. എന്നാൽ മൃതദേഹം പൂർണമായി കത്താതിരുന്നതോടെ പദ്ധതി തുടക്കത്തിലേ പാളുകയായിരുന്നു. ഗുജറാത്തിലെ പാട്ടനിലാണ് സംഭവം

ഇന്നലെയാണ് പാട്ടനിലെ ജക്കോതാര എന്ന വീടിന് പുറകിൽ ദളിത് വൃദ്ധൻറെ മൃതദേഹം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ ഉണ്ടായിരുന്നതോ സ്ത്രീയുടെ വസ്ത്രവും. ദുരൂഹയിൽ കേസെടുത്ത പൊലീസിന് മൃതദേഹം കണ്ടെടുത്ത വീട്ടിൽ നിന്ന് മറ്റൊരു പരാതിയും കിട്ടി. ഗീത അഹിർ എന്ന തൻറെ ഭാര്യയെ കാണാനില്ലെന്ന് ഭർത്താവാണ് പരാതി നൽകിയത്. പാലൻപൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗീതയെയും കാമുകൻ ഭരത്തിനെയും പിടികൂടിയതോടെയാണ് സംഭവങ്ങളുടെ ദുരൂഹത നീങ്ങുന്നത്.

ഗീത ആത്മഹത്യ ചെയ്തെന്ന് വരുത്തി തീർത്ത് ഒളിച്ചോടി ജീവിക്കാനായിരുന്നു ഇരുവരുടേയും പദ്ധതി. ഭർത്താവും കുടുംബവും തെരഞ്ഞ് വരുന്നത് തടയാനായിരുന്നു ഈ കുബുദ്ധി. അതിനായി ഹരിജീ സോളങ്കി എന്ന ദളിത് വൃദ്ധനെ കഴുത്ത് ഞെരിച്ച് കൊന്നു. പിന്നീട് ഗീതയുടെ വീടിന് സമീപം എത്തിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും ധരിപ്പിച്ചു. പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ഇരുവരും സ്ഥലം വിട്ടു. എന്നാൽ മൃതദേഹം ഭാഗികമായി കത്താത്തതാണ് പദ്ധതി വേഗം പൊളിയാൻ കാരണം. പ്രതികൾ പൊലീസ് കസ്റ്റഡിയിലാണ്.

Story Highlights : Gujarat Woman Fakes Death Using Man’s Burnt Body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top