“ഞങ്ങൾ മുഹമ്മദ് സിൻവാറിനെ ഇല്ലാതാക്കി,”; ഗസയിലെ ഹമാസ് മേധാവിയെ ഇസ്രയേൽ സൈന്യം വധിച്ചെന്ന് ബെഞ്ചമിൻ നെതന്യാഹു

ഗസയിലെ ഹമാസ് നേതാവും 2023 ൽ ഇസ്രയേൽ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ യഹ്യ സിൻവാറിന്റെ സഹോദരനുമായ മുഹമ്മദ് സിൻവാറിനെ ഇസ്രയേൽ സൈന്യം വധിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ മാസം 13 ന് തെക്കൻ ഗസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രണത്തിലാണ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതെന്ന് നെതന്യാഹു പാർലമെന്റ് പ്ലീനറി സെഷനിൽ പറഞ്ഞു.
മെയ് 18 ന്, ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) തകർത്ത തുരങ്കത്തിൽ മുഹമ്മദ് സിൻവാറിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിയുടെ പരിസരത്ത് നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഗസയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ഏറ്റവും ഇളയ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിക്ക് താഴെയുള്ള ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ലക്ഷ്യമിട്ടിരുന്നു. ആശുപത്രിയുടെ അണ്ടര്‍ഗ്രൗണ്ട് സൗകര്യങ്ങള്‍ ഹമാസ് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയത്. സിന്‍വാറിന്റെ സഹായികളായ പത്ത് പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
Story Highlights : Hamas Gaza Chief Mohammad Sinwar’s death confirmed by Israel’s Netanyahu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here