Advertisement

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നാളെ മോക്ക് ഡ്രില്‍

1 day ago
2 minutes Read

പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് മോക്ക് ഡ്രില്‍ നടത്തുക. ഭീകരാക്രണത്തിനെതിരേ തയ്യാറെടുപ്പ് നടത്താനും ആക്രമണമുണ്ടായാല്‍ പ്രതികരിക്കേണ്ട തന്ത്രങ്ങള്‍ വിലയിരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മോക് ഡ്രില്‍ നടത്തുന്നത്.

അടിയന്തര തയ്യാറെടുപ്പും പ്രതികരണ സംവിധാനങ്ങളും ശക്തിപ്പെടുത്തനായി, നാളെ വൈകുന്നേരം 5 മണി മുതല്‍ അതിർത്തി മേഖലയിലെ 22 ജില്ലകളിലും സമഗ്ര അഭ്യാസം നടത്തുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മെയ്‌ 7 ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്,ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി ഓപ്പറേഷന്‍ അഭ്യസ് എന്ന പേരില്‍ മോക്ക് ഡ്രില്‍ നടത്തിയിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന മോക്ക് ഡ്രില്ലുകളില്‍ അത്യാധുനിക ആയുധങ്ങളുമായി ആന്റി ടെറര്‍ സ്‌ക്വാഡുകളും കമാന്‍ഡോകളും യഥാര്‍ത്ഥ ഭീകരാക്രമണം എങ്ങനെയാണെന്നും പ്രതികരിക്കേണ്ടത് എങ്ങനെയെന്നും പരിശീലനം നൽകിയിരുന്നു.

Story Highlights : Mock Drill to be held in 4 states bordering Pakistan tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top