Advertisement

അന്‍വറുമായി തത്കാലം ചര്‍ച്ചയില്ല; കൂടിക്കാഴ്ച നടത്താതെ കെ സി വേണുഗോപാല്‍ മടങ്ങി

2 days ago
Google News 2 minutes Read
ANVAR

കെ സി വേണുഗോപാല്‍ പി വി അന്‍വറിനെ കാണില്ല. തത്ക്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് കെ സി വേണുഗോപാല്‍. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ച ശേഷം അന്‍വറുമായി ചര്‍ച്ച വേണ്ടെന്നാണ് നിലപാട്.

അന്‍വറിനെ കാണാതെ കെ സി വേണുഗോപാല്‍ മടങ്ങി. അന്‍വര്‍ വിഷയത്തില്‍ താന്‍ ചര്‍ച്ച നടത്തില്ലെന്നും കേരളത്തില്‍ കൊള്ളാവുന്ന നേതൃത്വം ഉണ്ടെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമസൃഷ്ടി എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Read Also: ‘അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല, കമ്മ്യൂണികേഷൻ ഗ്യാപ്പ് പരിശോധിക്കും’; കെ സി വേണുഗോപാൽ

അതിനിടെ, പിവി അന്‍വറുമായി ഉണ്ടായ കമ്മ്യൂണികേഷന്‍ ഗ്യാപ്പ് പരിശോധിക്കുമെന്നും സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നുമായിരുന്നു കെ സി വേണുഗോപാല്‍ നേരത്തെ പ്രതികരിച്ചത്. അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന് ആരും കരുതിയിട്ടില്ല. അന്‍വര്‍ രാജിവെച്ച പൊതു ആവശ്യത്തിനായി വര്‍ഷങ്ങളായി നിലകൊള്ളുന്നവരാണ് കോണ്‍ഗ്രസുകാര്‍. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കെ സി വേണുഗോപാലിന്റെ പ്രതികരണത്തില്‍ സന്തോഷമെന്ന് അന്‍വറും പ്രതികരിച്ചിരുന്നു.

ഇന്നാണ് പ്രതിപക്ഷ നേതാവിനെതിരെ അന്‍വര്‍ ആഞ്ഞടിച്ചത്. യുഡിഎഫുമായി സഹകരിക്കുന്നത് അന്‍വര്‍ തീരുമാനിക്കട്ടെ എന്ന വിഡി സതീശന്റെ വാക്കുകളാണ് അന്‍വറിനെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് തന്നെ വസ്ത്രാഭിഷേകം നടത്തി ചെളിവാരി എറിയുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. മെയ് 15ന് വിഡി സതീശനുമായി എറണാകുളത്ത് കൂടിക്കാഴ്ച നടത്തിപ്പിരിഞ്ഞതാണ്. രണ്ടുദിവസത്തിനകം മുന്നണി പ്രവേശനം ഉറപ്പു തന്നു. പിന്നീട് ഒരു വിവരവുമില്ല. കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ് -അന്‍വര്‍ പറഞ്ഞു.

Story Highlights : No talks with Anvar for now; KC Venugopal returns without meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here