Advertisement

‘കെ സി വേണുഗോപാലിന്റെ പ്രതികരണത്തില്‍ സന്തോഷം’ ; പ്രതികരണവുമായി പി വി അന്‍വര്‍

1 day ago
1 minute Read
ANVAR

തന്നെ പിന്തുണച്ചുള്ള കെ സി വേണുഗോപാലിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി പി വി അന്‍വര്‍. കെ സി വേണുഗോപാലിന്റെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ എപ്പോഴും ശുഭാപ്തി വിശ്വാസം ഉള്ള ആളാണെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് രാത്രിയോടെ പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്ന ചോദ്യത്തിന് വീ വില്‍ സീയെന്നായിരുന്നു മറുപടി. മുന്നണിയുടെ ഭാഗമാക്കാത്തതിലുള്ള അതൃപ്തി തുറന്നു പറഞ്ഞ പിവി അന്‍വര്‍ ഇനി കെസി വേണുഗോപാലിലാണ് പ്രതീക്ഷയെന്നും ചര്‍ച്ച നടത്തുമെന്നും നേരത്തെ പറഞ്ഞിരുന്നു.

അന്‍വര്‍ ഇടതുമുന്നണിയില്‍ നിന്ന് ഇറങ്ങിപ്പോയതിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിച്ച വേണുഗോപാല്‍, അന്‍വറിനെ ഒറ്റപ്പെടുത്തില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. പിവി അന്‍വറുമായി ഉണ്ടായ കമ്മ്യൂണികേഷന്‍ ഗ്യാപ്പ് പരിശോധിക്കും. സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന് ആരും കരുതിയിട്ടില്ല. അന്‍വര്‍ രാജിവെച്ച പൊതു ആവശ്യത്തിനായി വര്‍ഷങ്ങളായി നിലകൊള്ളുന്നവരാണ് കോണ്‍ഗ്രസുകാര്‍. പ്രശ്‌നം രമ്യമായി പരിഹരിക്കും – എന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. താന്‍ ഹൈകമാന്റില്‍ ഉള്ളത് കൊണ്ടായിരിക്കും തന്നില്‍ പ്രതീക്ഷ എന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിനെതിരായ അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കളുടെ മറുപടിക്കും പിന്നാലെ അന്‍വറിനെ പിന്തുണച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തിയിരുന്നു. അന്‍വര്‍ യുഡിഎഫില്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടെന്നും ചര്‍ച്ചകള്‍ തുടരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. കാലങ്ങളായി തനിക്ക് അന്‍വറുമായി വൈകാരികമായ ഒരു അടുപ്പമുണ്ട്. ആ അടുപ്പം വച്ച് താന്‍ ഒന്നുകൂടി അദ്ദേഹത്തെ നേര്‍വഴിയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Story Highlights : P V Anvar about K C Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top