‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല

നിലമ്പൂരിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമാണ്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വീഴ്ചകൾ പാർട്ടി പരിശോധിച്ചു.
നാളെ മുതൽ നിലമ്പൂരിൽ സജീവമാകും. അൻവറിനെ വിളിച്ചു സംസാരിച്ചു. വിഷയം രമ്യമായി പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ. വൈകാതെ ശുഭകരാമയ തീരുമാനം വരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും. അൻവർ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തരുത്. അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം. ഞങ്ങൾ പരസ്പരം ആശയ വിനിമയം നടത്താറുണ്ട്
അൻവർ ദേശീയ നേതാക്കളോട് സംസാരിക്കുന്നതിൽ തെറ്റില്ല. കേരള നേതാക്കളെ ഒഴിവാക്കുന്നു എന്ന അർത്ഥം അതിനില്ല. അൻവർ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് എഐസിസിയാണ്. മുന്നണി പ്രവേശനം പെട്ടെന്ന് നടത്താൻ കഴിയുന്ന ഒന്നല്ല. ഒരുപാട് നടപടിക്രമങ്ങളുള്ള പ്രക്രിയയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Story Highlights : Ramesh chennithala on p v anvar udf entry nilambur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here