Advertisement

‘എൽഡിഎഫിന് മറുപടി നൽകാൻ ആർക്കാണ് സാധിക്കുകയെന്ന് എല്ലാവർക്കും അറിയാം, അൻവറിന്റെ ആരോപണങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെ’; സണ്ണി ജോസഫ്

1 day ago
1 minute Read
congress against mariyakkutty sunny joseph

യുഡിഎഫിന്റെ നിലപാടുകളുമായി യോജിക്കാൻ അൻവറിന് കഴിയണമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ്. എൽഡിഎഫിന് മറുപടി നൽകാൻ ആർക്കാണ് സാധിക്കുക, അതെല്ലാവർക്കും അറിയാം. ആ യാഥാർത്ഥ്യം ആർക്കാണ് മനസ്സിലാകാത്തത്. സർക്കാരിനെതിരെ യുഡിഎഫ് സ്വീകരിച്ച നയങ്ങളോടാണ് യോജിക്കേണ്ടത്. വ്യക്തിവിഷയമായി എടുക്കരുത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് കോൺഗ്രസ് നേതൃത്വം.

യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും പാർട്ടിയും പരസ്യമായി എതിർക്കുന്നത് എങ്ങനെ ഞങ്ങൾ അംഗീകരിക്കും. അത് അൻവർ ആലോചിക്കണം. അൻവറിന്റെ ആരോപണങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെ. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. നേതാക്കന്മാര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അന്‍വറുമായി സംസാരിച്ചിരുന്നു.

ആവശ്യമായ ചര്‍ച്ചകള്‍ നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നാണ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്. അന്‍വര്‍ പൂര്‍ണമായും സഹകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

എല്‍ഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളെയാണ് എതിര്‍ത്തതെന്നാണ് അന്‍വര്‍ ഇന്നലെ മാധ്യമങ്ങളെക്കണ്ടപ്പോള്‍ പറഞ്ഞത്. അന്‍വര്‍ ഉയര്‍ത്തിയ ജനകീയ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ആ വിഷയങ്ങള്‍ തന്നെയാണ് യുഡിഎഫും തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. വിഷയാധിഷ്ഠിത സഹകരണം അന്‍വറില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു.

Story Highlights : Sunny Joseph on pv anvar issue nilambur bypoll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top