Advertisement

‘ഗർഭിണി’ എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ തിരുവനന്തപുരത്ത്

1 day ago
3 minutes Read

ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ “ഒങ്കാറ” എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന “ഗർഭിണി- A PREGNANT WIDOW ” എന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂൾ തിരുവനന്തപുരത്ത് ആരംഭിച്ചു. വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ്‌ വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റ്റ്വിങ്കിൾ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അജീഷ് കൃഷ്ണ നായകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ശിവൻകുട്ടി,സുനിൽ സുഖദ,തുഷാര പിള്ള, സന്തോഷ്‌ കുറുപ്പ്,
അഖില അനോകി, സജിലാൽ തുടങ്ങിയവരും അഭിനയിക്കുന്നു. വിനോയ് വിഷ്ണു വടക്കേപ്പാട്ട്,സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാംലാൽ പി തോമസ് നിർവ്വഹിക്കുന്നു.രാജേഷ് തില്ലങ്കേരി തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റിംഗ്- സുജിർബാബു സുരേന്ദ്രൻ,സംഗീതം- സുധേന്ദുരാജ്, ഗാനരചന-ഡോക്ടർ സുകേഷ്, കവിത- ബിജു പ്രഹ്ലാദ്, കീർത്തനം-ഭാസ്കര ഗുപ്ത വടക്കേപ്പാട്,മേക്കപ്പ്-ജയൻ പൂങ്കുളം, കല-രതീഷ് വലിയകുളങ്ങര, അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ,രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ കല്ലാർ,പ്രൊജക്റ്റ്‌ കൺട്രോളർ -സജേഷ് രവി. സഹനിർമ്മാണം- ക്രൗഡ് ക്ലാപ്സ്, പി ആർ ഒ-എ എസ് ദിനേശ്.

Story Highlights :The second schedule of “Garbhini” is in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top