Advertisement

കനത്ത മഴയില്‍ വയനാട്ടിലുണ്ടായത് 242 ഹെക്ടര്‍ കൃഷിനാശം; ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 700ഓളം പേര്‍; കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറഞ്ഞു

1 day ago
Google News 2 minutes Read
wayanad rain updates may 28

റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിയുന്നുണ്ട്. 242 ഹെക്ടര്‍ കൃഷിനാശം ആണ് ജില്ലയില്‍ ഉണ്ടായത്. 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 700 ഓളം പേരാണ് കഴിയുന്നത്. (wayanad rain updates may 28)

ഇന്നലെവരെ കനത്തു പെയ്തിരുന്ന മഴയ്ക്ക് അല്പം ശമനമുണ്ട്. പലയിടത്തും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. വലിയ വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളില്‍ ഇപ്പോള്‍ സ്വാഭാവികമായ തരത്തിലേക്ക് മാറുന്നുണ്ട്.

Read Also: ‘നിലമ്പൂർ സീറ്റ് LDF നിലനിർത്തും; യുഡിഎഫിൽ വലിയ സംഘർഷം’; എംവി ​ഗോവിന്ദൻ

വലിയ കൃഷിനാശം ആണ് വയനാട്ടില്‍ ഉണ്ടായത്. 242 ഹെക്ടര്‍ കൃഷി നശിച്ചു എന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതിലേറെയും വാഴക്കര്‍ഷകര്‍ക്കാണ് നഷ്ടം. മൂന്നര ലക്ഷത്തിലേറെ വാഴകള്‍ നിലംപൊത്തി. 90 ഹെക്ടര്‍ നെല്‍കൃഷിയും നശിച്ചിട്ടുണ്ട്. വയനാട് വെണ്ണിയോട് ചില ഇടങ്ങള്‍ ഒറ്റപ്പെട്ട സ്ഥിതിയാണ്. റോഡ് തകര്‍ച്ച ഭീഷണി അടക്കം നിലനില്‍ക്കുന്നുണ്ട്. ചൂരല്‍മല പുന്ന പുഴയില്‍ കഴിഞ്ഞദിവസം ഉണ്ടായ കനത്ത നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

Story Highlights : wayanad rain updates may 28

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here