Advertisement

‘എഐസിസി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആന്റോ ആന്റണി’; കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി

May 29, 2025
2 minutes Read

കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി ആന്റോ ആന്റണി എംപി. എഐസിസി സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. പി സി വിഷ്ണുനാഥ് വർക്കിംഗ് പ്രസിഡൻ്റ് ആയതോടെ ഒഴിവ് വന്ന പദവിയിലേക്ക് തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം.

അര മണിക്കൂറിലേറെയാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്.കെപിസിസി നേതൃമാറ്റത്തിനുശേഷം കെസി വേണുഗോപാലിനെ ആന്റോ ആന്റണി ആദ്യമായാണ് കാണുന്നത്.
എന്നാൽ സഹപ്രവർത്തകനായ ഒരു നേതാവുമായി സംസാരിക്കുന്നതിൽ എന്താണ് വാർത്തയെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു.

കെപിസിസി അധ്യക്ഷ പദവിയിലേക്ക് സണ്ണി ജോസഫിനൊപ്പം ആന്റോ ആന്റണിയും പരിഗണനയിലുണ്ടായിരുന്നു. ആന്റോ ആന്റണി മുതിർന്ന നേതാക്കളുടെ പിന്തുണയും തേടിയിരുന്നു. സഭയുടെ പിന്തുണയുള്ള നേതാക്കന്മാരായിരുന്നു ഇരുവരും. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു ഇക്കാര്യം പരിഗണിച്ചാണ് ഇരുനേതാക്കളെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.

Read Also: നിലമ്പൂർ തെരഞ്ഞെടുപ്പ്; ‘ജാതിയും മതവും നോക്കിയല്ല കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്’; കെ സി വേണുഗോപാൽ

Story Highlights : Anto Antony seeks AICC secretary post, meets K.C. Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top