Advertisement

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

2 days ago
1 minute Read
rain

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയും, കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതും കാലവര്‍ഷത്തെ സ്വാധീനിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ ഒന്നുവരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

അതേസമയം, സംസ്ഥാനത്ത് ഇത്തവണയും മഴക്കാലപൂര്‍വ ശുചീകരണം പരാജയം. വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തതും ഫണ്ടിനായുള്ള കാത്തിരിപ്പുമാണ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിച്ചത്. തലസ്ഥാന നഗരത്തിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ പാഠം പഠിക്കാതെ ഇന്നും ജനങ്ങള്‍ മാലിന്യം വലിച്ചെറിയുകയാണ്.

തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണം, വാട്ടര്‍അതോറിട്ടി, കെഎസ്ഇബി, പിഡബ്ല്യുഡി തുടങ്ങിയ വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് മഴക്കാല പൂര്‍വശുചീകരണം കൃത്യമായി നടക്കൂ. തദ്ദേശ,ആരോഗ്യവകുപ്പുകള്‍ക്കാണ് പ്രധാനപങ്ക്. കാലവര്‍ഷത്തിന് മുന്‍പ് മഴക്കാലപൂര്‍വ ശുചീകരണം പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും പാലിച്ചില്ല. ഓടകള്‍ ശുചീകരിക്കല്‍,നീര്‍ച്ചാലുകളും ജലാശയങ്ങളും വൃത്തിയാക്കല്‍, ഡ്രൈ ഡേ ആചരിക്കല്‍ തുടങ്ങി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങളൊന്നും പല പഞ്ചായത്തുകളിലടക്കം നടന്നില്ല. കാലവര്‍ഷം എത്തി ദുരിതപെയ്ത്ത് തുടരുമ്പോഴാണ് ഇന്ന് പലരും മഴക്കാല പൂര്‍വ ശുചീകരണത്തെ പറ്റി ആലോചിക്കുന്നത് പോലും.

Story Highlights : Widespread rain likely in the state today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top