ചുങ്കത്തില്‍ ട്രംപിന് ആശ്വാസം; കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നുതന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് സ്വര്‍ണം പവന് 200 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 25 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 8920 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പ്പന വില. ഒരു പവന്‍ സ്വര്‍ണത്തിന് 71,360 രൂപയുമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നടപടികള്‍ വിലക്കിയ ഫെഡറല്‍ വ്യാപാര കോടതിയുടെ ഉത്തരവിന് താത്കാലിക സ്റ്റേ ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി ഫലമായി അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില വര്‍ധിച്ചിരിക്കുകയാണ്. (Kerala gold rate hiked May 30)
ഈ മാസം ആദ്യം 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിച്ചേരുകയായിരുന്നു. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 72000 കടന്ന് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കഴിഞ്ഞയാഴ്ച വിലയില്‍ ചാഞ്ചാട്ടമുണ്ടാകുന്നത്. ഇന്ന് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയരുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
Story Highlights : Kerala gold rate hiked May 30
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here