Advertisement

വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ദിവത്സര സമ്മേളനം തായ്ലൻഡിൽ; പങ്കെടുക്കുക 500ലധികം പേർ

2 days ago
1 minute Read

വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ദിവത്സര സമ്മേളനം തായ് ലൻഡിൽ. റോയൽ ഓർക്കിഡ് ഷെറാട്ടൺ ഹോട്ടൽ ബാങ്കോക്കിലാണ് സമ്മേളനം നടക്കുക. ജൂലൈ 25 മുതൽ 28വരെയാണ് സമ്മേളനം. സമ്മേളനത്തിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കോൺഫെൻസ് ചെയർമാൻ ബാബു സ്റ്റീഫൻ വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്, ജനറൽ കൺവീനർ അജോയ് കല്ലൻകുന്നിൽ എന്നിവർ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 52 രാജ്യങ്ങളിൽ നിന്നുമായി 500 അധികം പ്രധിനിതികളാണ് പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, സാംസ്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ സെക്രട്ടറി ജനറൽ ദിനേഷ് നായർ, ഗ്ലോബൽ ട്രഷറർ ഷാജി മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

1995ൽ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ടിഎൻ ശേഷൻ, കെപിപി നമ്പ്യാർ, ഡോ. ബാബു പോൾ, ഡോ. ടിജി എസ് സുദർശൻ തുടങ്ങിയവർ ആരംഭിച്ച പ്രവാസി മലയാളികളുടെ പ്രസ്ഥാനം അമ്പതിലേറെ രാജ്യങ്ങളിൽ ശാഖകളുണ്ട്.

Story Highlights : World Malayali Council’s 14th annual conference in Thailand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top