Advertisement

മുൻ മാനേജർക്കെതിരെ മാനനഷ്ട കേസ് നൽകാൻ ഉണ്ണി മുകുന്ദൻ; നടിമാരുടെ പരാതിയെ കുറിച്ച് അറിയില്ലെന്ന് വിപിൻകുമാർ

June 1, 2025
Google News 2 minutes Read

നടിമാർ പരാതി നൽകിയെന്ന നടൻ ഉണ്ണി മുകുന്ദന്റെ ആരോപണം നിഷേധിച്ച് മുൻ മാനേജർ വിപിൻകുമാർ. നടിമാർ തനിക്കെതിരെ നൽകിയെന്ന പരാതിയെക്കുറിച്ച് അറിയില്ലെന്നും, അമ്മയോ ഫെഫ്കയോ തന്നോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്നും വിപിൻ കുമാർ പറഞ്ഞു. അതിനിടെ മർദ്ദിച്ചെന്ന പരാതിയിൽ മുൻ മാനേജർക്കെതിരെ മാനനഷ്ട കേസ് നൽകാനാണ് ഉണ്ണി മുകുന്ദന്റെ നീക്കം.

ഉണ്ണിമുകുന്ദന്റെ ആരോപണം അസംബന്ധമാണെന്നാണ് വിപിൻകുമാറിന്റെ പ്രതികരണം.താൻ മാപ്പ് പറഞ്ഞു എന്നത് അടിസ്ഥാനരഹിതമാണ്. മറ്റ് കാര്യങ്ങൾ നാളെ ഫെഫയ്ക്ക് മുന്നിൽ വിശദീകരിക്കും. നടൻ ടോവിനോയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു.തന്റെ പരാതിയിൽ ടോവിനോയെ കുറിച്ചുള്ള പരാമർശമില്ല. നരിവേട്ട സിനിമയെ പ്രശംസിച്ചതാണ് മാനേജർ സ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള ഒടുവിലത്തെ കാരണം. പരാതിയിൽ ഉറച്ചു നിൽക്കുന്നു. മുൻകൂർ ജാമ്യം തീർപ്പാക്കിയത് സാധാരണ നടപടിക്രമം മാത്രമാണ്.
ജാമ്യമില്ലാത്ത ഒരു കുറ്റവും തന്റെ പരാതിയില്ല. പരാതിക്ക് അടിസ്ഥാനമായ തെളിവുകൾ പൂർണമായും പൊലീസിന്റെ ശേഖരിച്ചിട്ടുണ്ടെന്നും വിപിൻ കൂട്ടിച്ചേർത്തു.

അതേസമയം മുൻ മനേജറെ മർദിച്ച കേസിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ ഇന്നലെ രംഗത്തുവന്നിരുന്നു. തനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിപിൻ ഉണ്ടാക്കിയെന്നും ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. ചൂടായി സംസാരിച്ചപ്പോൾ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞിരുന്നെന്ന് ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2 ആഴ്ച മുൻപ് തനിക്ക് ഒരു സ്ത്രീയുടെ ഫോൺ വന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ള കാര്യകൾ പറഞ്ഞു. അതിൽ ഒരു പേര് വിപിൻ്റേതായിരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട ഒരു നടി വിളിച്ച് പരാതി പറഞ്ഞു. വിപിൻ അവരോട് മാപ്പ് പറഞ്ഞുവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിനെ ഒരു സുഹൃത്തായി കണ്ടിരുന്നത്. തന്നിലേക്ക് നേരിട്ട് ആക്സസ് ഉള്ള ആളായിരുന്നു വിപിൻ. യഥാർ‌ത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ വിപിൻ ഉണ്ടാക്കിയ നാടകമാണിപ്പോൾ നടക്കുന്നതെന്ന് ഉണ്ണി പറഞ്ഞു.

3 മാസം മുൻപ് നടി ഫെഫ്കയിൽ വിപിന് എതിരെ പരാതി നൽകിയിരുന്നു. തന്റെ വ്യക്തി-സിനിമാ ജീവിതത്തെ അപമാനിക്കാൻ വിപിൻ ശ്രമിച്ചുവെന്ന് ഉണ്ണി മുകുന്ദ​ൻ ആരോപിച്ചു. കേസുമായി മുന്നോട്ട് പോകും. അമ്മയിലും, ഫെഫ്കയിലും വിശദീകരണം നൽകും. തനിക്ക് വധ ഭീഷണി ഉണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ടൊവിനോയെ കുറിച്ച് താൻ മോശം പറയില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

Story Highlights : Unni Mukundan to File Defamation Case Against Former Manager

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here