ക്ഷേമ പെൻഷൻ കൈക്കൂലി ആണെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന കോൺഗ്രസിന്റെ നിലപാട്; എം സ്വരാജ്

ക്ഷേമ പെൻഷൻ കൈക്കൂലി ആണെന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസ്താവന കോൺഗ്രസിന്റെ നിലപാടെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. കോൺഗ്രസുകാർ സാധാരണക്കാരന് പെൻഷൻ കിട്ടുന്നത് എതിർക്കുന്നവരാണ്.
മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജനസംഘത്തോടൊപ്പം ഒന്നിച്ച് ജാഥ നടത്തിയവരാണ് കോൺഗ്രസുകാരെന്നും എം സ്വരാജ് ട്വന്റിഫോറിനോട് പറഞ്ഞു.
കർഷക തൊഴിലാളിക്ക് പെൻഷൻ കൊടുത്താൽ കള്ളുകുടിക്കും എന്ന് പറഞ്ഞവരാണ് കോൺഗ്രസെന്നും എം സ്വരാജ് ട്വന്റിഫോറിനോട് പറഞ്ഞു. ഇപ്പോൾ പല കോൺഗ്രസ് നേതാക്കളും അങ്ങനെ പറയാറില്ല.
പക്ഷേ കെ സി പഴയ നിലപാട് ആവർത്തിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജനസംഘത്തോടൊപ്പം ഒന്നിച്ച് ജാഥ നടത്തിയവരാണ് കോൺഗ്രസുകാർ. മലപ്പുറം ജില്ല രൂപീകരിച്ചത് തന്നെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ്.തൻറെ ശവത്തിൽ ചവിട്ടി മാത്രമേ ജില്ല രൂപീകരിക്കൂവെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കൾ ഉണ്ടെന്നും സ്വരാജ് ആരോപിച്ചു.
Story Highlights : Congress Opposes Welfare Pensions for Common People: M Swaraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here