രാജ്ഭവന് നല്കിയ ആദ്യ നോട്ടീസില്‍ ‘ഭാരതാംബയെ ആദരിക്കല്‍’ ഇല്ല; കൂട്ടിച്ചേര്‍ത്തത് രണ്ടാം നോട്ടീസില്‍; വിശദീകരണവുമായി കൃഷിവകുപ്പ്

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാജ്ഭവന് നല്കിയ നോട്ടീസ് പുറത്തുവിട്ട് കൃഷിവകുപ്പ്. ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തണമെന്നും ആദരിക്കണമെന്നും പറയുന്ന നോട്ടീസാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു കര്‍ഷകനേയും കര്‍ഷക തൊഴിലാളിയേയും ആദരിക്കണമെന്ന ആവശ്യം കൃഷിവകുപ്പ് മുന്നോട്ടുവച്ചിരുന്നു. അത് അംഗീകരിച്ചില്ല. രണ്ട് നോട്ടീസുകളാണ് രാജ് ഭവന് നല്‍കിയതെന്നും ആദ്യ നോട്ടീസില്‍ ഭാരതാംബയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ലെന്നും കൃഷിവകുപ്പ് വ്യക്തമാക്കി. ഇരുനോട്ടീസുകളും സര്‍ക്കാര്‍ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (agriculture department on raj bhavan environment day row)
ഭാരതാംബയെ ആദരിക്കുന്ന ചടങ്ങ് കൂട്ടിച്ചേര്‍ത്തിരിക്കുന്ന രണ്ടാം നോട്ടീസില്‍ മറ്റ് മാറ്റങ്ങള്‍ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ നോട്ടീസ് നല്കിയ ശേഷം കൃഷി വകുപ്പ് മുന്നോട്ടുവച്ചത് ഒരു കര്‍ഷകനെ ആദരിക്കണമെന്ന നിര്‍ദേശമാണ്. ഇത് രാജ്ഭവന് നിരാകരിച്ചുവെന്ന് മാത്രമല്ല രണ്ടാം നോട്ടീസില്‍ ഭാരതാംബയെ ആദരിക്കുന്ന ചടങ്ങ് കൂട്ടിച്ചേര്‍ത്തു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയതിനാലാണ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ് വ്യക്തമാക്കി.
Read Also: മഹുവ മൊയ്ത്ര വിവാഹിതയായി; വരന് ബിജെഡി മുന്‍ എംപി പിനാകി മിശ്ര
ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തണം എന്നും ആദരിക്കണം എന്നും നോട്ടീസില്‍ കണ്ടതോടെയാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങിയതെന്നാണ് മന്ത്രിമാര്‍ പറയുന്നത്. മുന്‍പ് നല്കിയ നോട്ടീസില്‍ ഈയൊരു കാര്യം പറഞ്ഞിരുന്നില്ലെന്ന് മന്ത്രിമാര്‍ പറയുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന നിലപാടില്‍ മന്ത്രിമാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ ചിത്രം മാറ്റാനാകില്ലെന്ന് രാജ്ഭവന് നിലപാടെടുക്കുകയായിരുന്നു.
Story Highlights : agriculture department on raj bhavan environment day row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here