Advertisement

‘അഴിമതി ഇല്ലാതാക്കാൻ 500 രൂപ നോട്ടുകൾ നിർത്തലാക്കണം’; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു

4 hours ago
Google News 2 minutes Read

അഴിമതി ഇല്ലാതാക്കാൻ 500 രൂപ നോട്ടുകൾ നിർത്തലാക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. 100 രൂപയ്ക്കും 200 രൂപയ്ക്കും താഴെയുള്ള നോട്ടുകൾ മാത്രമേ ഉണ്ടാകൂ എന്ന് ആന്ധ്ര മുഖ്യമന്ത്രി പറയുന്നു. എല്ലാ വലിയ നോട്ടുകളും നിർത്തലാക്കണം. എങ്കിൽ മാത്രമേ നമുക്ക് അഴിമതി ഇല്ലാതാക്കാൻ കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നോട്ട് നിർത്തലാക്കുന്നതിനെക്കുറിച്ച് ചന്ദ്രബാബു നായിഡു പ്രതികരിച്ചത്. കള്ളപ്പണവും അഴിമതിയും തടയുന്നതിനായി 2016 നവംബറിൽ നോട്ട് നിരോധനം കൊണ്ടുവന്നിരുന്നു. നേരത്തെയും നോട്ട് നിർത്തലാക്കുന്നതിനെക്കുറിച്ച് ചന്ദ്രബാബു നായിഡു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം നടന്ന തെലുങ്കുദേശം പാർട്ടിയുടെ മൂന്ന് ദിവസത്തെ കൺവെൻഷനിലും 500 രൂപയും അതിൽ കൂടുതലുള്ള മൂല്യമുള്ള നോട്ടുകൾ നിർത്താലക്കണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു.

Read Also: 110 അക്കൗണ്ടുകളിൽ നിന്നും തട്ടിയത് കോടികൾ, ഉപയോക്താക്കൾക്ക് സന്ദേശം വരാതിരിക്കാൻ കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ മാറ്റി നൽകി; ബാങ്ക് മാനേജർ അറസ്റ്റിൽ

ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് ചന്ദ്രാബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. 500, 1,000, 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ചന്ദ്രബാബു നായിഡു പറഞ്ഞു. 500, 1,000, 2,000 രൂപ നോട്ടുകൾ വിതരണം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് എൻ ചന്ദ്രബാബു നായിഡു പറയുന്നത്.

Story Highlights : Andhra Pradesh CM N Chandrababu Naidu Suggests abolishing Rs 500 notes to curb corruption

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here