Advertisement

‘വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം; ഗൂഢാലോചന ഉന്നയിച്ചത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തില്‍’; വിഡി സതീശന്‍

2 hours ago
Google News 2 minutes Read
vds (2)

വനം മന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വനംമന്ത്രി വൃത്തികെട്ട ആരോപണമാണ് ഉന്നയിക്കുന്നതെന്നും സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വിവരം മന്ത്രിക്ക് എവിടെ നിന്ന് കിട്ടിയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. പാലക്കാട് നീലപ്പെട്ടി, നിലമ്പൂരില്‍ പന്നിക്കെണി. ജനങ്ങള്‍ കാണുന്നുണ്ടെന്ന് ഓര്‍ക്കണം.

എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന എന്ന ആരോപണം ഉന്നയിച്ചത്. പ്രതി കോണ്‍ഗ്രസ് ആണെങ്കില്‍ udf ഗൂഢാലോചന നടത്തി എന്നാണോ. മരിച്ചത് കോണ്‍ഗ്രസ് കുടുംബത്തിലെ കുട്ടി. യുഡിഎഫ് നടത്തിയത് സ്വാഭാവിക പ്രതിഷേധം – അദ്ദേഹം പറഞ്ഞു.

ആ കുഞ്ഞിന്റെ മരണത്തില്‍ എല്ലാവരും വിഷമിക്കുമ്പോള്‍ തിരഞ്ഞെടുപ്പിനോട് അതിനെ കൂട്ടിക്കെട്ടുന്ന ഹീനമായ ആരോപണം വനം മന്ത്രി പിന്‍വലിക്കണം. അല്ലെങ്കില്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ച് ഇറങ്ങിപ്പോകണം. അദ്ദേഹം ഈ കസോരയില്‍ ഇരിക്കാന്‍ യോഗ്യനല്ല. വനം വകുപ്പ് ഒരു പണിയും ചെയ്യുന്നില്ല. മാനന്തവാടിയില്‍ കടുവ ഒരു സ്ത്രീയെ കൊന്ന് ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ അദ്ദേഹം കോഴിക്കോട് ഫാഷന്‍ ഷോയില്‍ പാട്ട് പാടിക്ക1ണ്ടിരിക്കുകയായിരുന്നു. പണം അനുവദിച്ചിട്ട് അത് ചിലവാക്കുന്നുപോലുമില്ല. ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

Story Highlights : V D Satheesan against A K Saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here