Advertisement

ഐതിഹ്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ഗ്രാമത്തിന്റെ കഥ ; ഫാന്റസി ത്രില്ലർ ചിത്രം “രാജകന്യക”യുടെ ടീസർ പുറത്ത്

5 hours ago
Google News 3 minutes Read

വൈസ്കിങ് മൂവീസിന്‍റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “രാജകന്യക”എന്ന സിനിമയുടെ ടീസർ പുറത്ത്. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് . കേരളത്തിനകത്തും പുറത്തുമായി ചിത്രീകരിച്ച , ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം കുടുംബ പ്രേക്ഷകർക്കും പുതുതലമുറയ്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

Read Also:സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

പ്രധാന താരങ്ങളായ ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ, ആശ അരവിന്ദ്, മെറീന മൈക്കിൾ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പിൽ അശോകൻ, അനു ജോസഫ്, ഡിനി ഡാനിയൽ, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവൻ, ജെയിംസ് പാലാ എന്നിവരോടൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

ജിൽസൺ ജിനു, വിക്ടർജോസഫ് എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അരുൺ വെൺപാലയാണ്. രഞ്ജിൻ രാജ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്. മെറിൻ ഗ്രിഗറി, അന്ന ബേബി, രഞ്ജിൻ രാജ്, വിൽസൺ പിറവം എന്നിവരാണ് മറ്റു ഗായകർ.അരുൺകുമാർ, ആന്റണി ജോസഫ് ടി എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായ ചിത്രം ജൂലൈ ആദ്യവാരം തിയറ്ററിൽ എത്തും. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

Story Highlights : The teaser of the fantasy thriller film “Rajakanyaka” is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here