വാൻ ഹായ് 503 അപകടം; കപ്പൽ കമ്പനിക്കെതിരെ കേസെടുക്കക്കണം; മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

വാൻ ഹായ് 503 അപകടം, കപ്പൽ കമ്പനിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായി യൂത്ത് കോൺഗ്രസ്. മുഖ്യമന്ത്രിക്കും കോസ്റ്റൽ ഐജിക്കും യൂത്ത് കോൺഗ്രസ് പരാതി നൽകി. കപ്പലിൽ ഉള്ളത് സ്ഫോടക വസ്തുക്കളും മാരക വിഷപദാർങ്ങളും.
കേരള ജനതയെയും പരിസ്ഥിതിയെയും ബാധിക്കും. മത്സ്യ സമ്പത്തിനെ ബാധിക്കും. കപ്പലിൽ നിന്നുള്ള പുക ശ്വസിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അട്ടിമറി സാധ്യത പരിശോധിക്കണം. വിഴിഞ്ഞം തുറമുഖത്തെ തകർക്കാൻ നീക്കം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചു.
അതേസമയം ജൂൺ 9-ന് കേരള തീരത്ത് തീപിടിച്ച സിംഗപ്പൂർ പതാകയേന്തിയ എംവി വാൻ ഹായ് 503 എന്ന ചരക്ക് കപ്പലിലെ ജീവനക്കാരെ വിജയകരമായി രക്ഷപ്പെടുത്തിയതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് ചൈന. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരിൽ 14 പേരും ചൈനീസ് പൗരന്മാരായിരുന്നു. ഇന്ത്യൻ നാവികസേനയുടെയും മുംബൈ കോസ്റ്റ് ഗാർഡിന്റെയും സമയബന്ധിതവും പ്രൊഫഷണലുമായ രക്ഷാപ്രവർത്തനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിംഗ് എക്‌സിൽ കുറിച്ചു.
“ജൂൺ 9-ന് കേരളത്തിലെ അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ, എംവി വാൻ ഹായ് 503 എന്ന കപ്പലിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായി. കപ്പലിലെ ആകെ 22 ജീവനക്കാരിൽ 14 പേർ ചൈനക്കാരാണ്, അതിൽ 6 പേർ തായ്‌വാനിൽ നിന്നുള്ളവരാണ്. സമയബന്ധിതവും പ്രൊഫഷണൽതുമായ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയ്ക്കും മുംബൈ കോസ്റ്റ് ഗാർഡിനും ഞങ്ങളുടെ നന്ദി,” യു ജിംഗ് എക്‌സിൽ കുറിച്ചു.
Story Highlights : wan hai 503 accident youth congress complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here