പറന്നുയരാൻ ശ്രമിക്കുന്നതിനിടെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു; വിമാനത്തിൽ 242 യാത്രക്കാർ

ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായതായി വിവരം. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചു.
യാത്രക്കാരുടെ വിവരങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് തകർന്നത്. Boeing 787 എന്ന വിമാനമാണ് തകർന്നത്. അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ചു, മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് അപകടം നടന്നത്.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വിമാനത്തില്‍ 242 യാത്രക്കാരുണ്ടെന്ന് സ്ഥിരീകരിച്ചു. ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാൽ വിവരങ്ങൾ ഓദ്യോഗികമല്ല. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി.
Story Highlights : plane crashes in ahmedabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here