Advertisement

ജി-7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലെത്തും, ട്രംപ് അടക്കമുള്ളവരെ കണ്ടേക്കും

8 hours ago
Google News 2 minutes Read

ജി-സെവൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി യാത്ര തിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലെത്തും. ത്രിരാഷ്ട്ര സന്ദർശനത്തിൻറെ ഭാഗമായി മോദി നിലവിൽ സൈപ്രസിലാണ് ഉള്ളത്. ജി സെവൻ ഉച്ചകോടിക്കിടെ ഡോണൾഡ് ട്രംപ് അടക്കമുള്ളവരെ പ്രധാനമന്ത്രി കണ്ടേക്കും. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യം ജി-സെവനിൽ പ്രധാന ചർച്ചയാകാനാണ് സാധ്യത.

രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം അവസാനിപ്പിക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും. ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിനു ശേഷം ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉന്നതതല ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങുന്നത്. ഉച്ചകോടിക്ക് ശേഷം ക്രൊയേഷ്യയും മോദി സന്ദർശിക്കും.

Read Also: ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കി, വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; ഇന്ത്യൻ എംബസി

സൈപ്രസ് പ്രസിഡന്റ്റുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നിർണായക മേഖലകളിൽ സഹകരിക്കാമെന്നു ഉറപ്പ് നൽകി. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. തുർക്കിയുമായി തർക്കമുള്ള സൈപ്രസിലേക്കുള്ള യാത്ര ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യതതിൽ കൂടിയാണ് മോദി നിശ്ചയിച്ചത്.

Story Highlights : G-7 Summit; Prime Minister Narendra Modi to arrive in Canada today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here