Advertisement

മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചു കൊന്നു; മർദ്ദനത്തിൽ പരുക്കേറ്റ പാടുകൾ

8 hours ago
Google News 1 minute Read
attempt to kill women in trissur

തിരുവനന്തപുരത്ത് യുവതിയെ അടിച്ചു കൊന്നു. തിരുവനന്തപുരം മണ്ണന്തലയിൽ ആണ് സംഭവം. പോത്തൻകോട് സ്വദേശി ഷഹീന (31) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ സംഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.

ഈ 14 ന് ചികിത്സയുടെ ഭാഗമായാണ് മണ്ണന്തലയിൽ അപ്പാർട്ട്മെൻ്റ് വാടകയ്ക് എടുത്തത്. ഷഹീനയുടെ മാതാപിതാക്കൾ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ഷഹീന കട്ടിൽ താഴെ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ ഇവർ തന്നെയാണ് മണ്ണന്തല പൊലീസിൽ വിവരമറിയിച്ചത്

ഷംഷാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. രണ്ടുപേരെയും മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിൽ പരുക്കേറ്റ പാടുകൾ ശഹീനയുടെ ശരീരത്തുള്ളതായി പൊലീസ് പറഞ്ഞു.

Story Highlights : thiruvananthapuram mananthala women killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here