Advertisement

‘BJPയുടെ ഒറ്റ വോട്ട് പോലും പുറത്തുപോകില്ല, താമര ചിഹ്നം കണ്ടാൽ വോട്ട് ചെയ്യാത്ത BJPക്കാരനില്ല’; മോഹൻ ജോർജ്

15 hours ago
2 minutes Read

ബിജെപിയുടെ ഒറ്റ വോട്ട് പോലും പുറത്തുപോകില്ലെന്ന് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്. ബിജെപിയുടെ മുഴുവൻ പ്രവർത്തകരും തനിക്ക് വേണ്ടി ആത്മാർഥമായി രം​ഗത്തിറങ്ങിയെന്ന് അദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പോടുകൂടി ബിജെപി കൂടുതൽ സജീവമായി. താമര ചിഹ്നം കണ്ടാൽ വോട്ട് ചെയ്യാത്ത ഒരു ബിജെപിക്കാരനുമില്ലെന്നും മോഹൻ ജോർജ്.

കുടിയേറ്റ മലയോര മേഖലകളിൽ ബിജെപിക്ക് നല്ല ഉണർവ് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും അത് വോട്ടായി പ്രതിഫലിക്കുമെന്നും മോഹൻ ജോർജ് പറഞ്ഞു. മുഴുവൻ ബിജെപി പ്രവർത്തകരുടെയും വോട്ട് ലഭിക്കും. ബിഡിജെഎസ് പ്രവർത്തകരുടെയും വോട്ട് കിട്ടും. താൻ ഉറച്ച ബിജെപിക്കാരനാണ്. ബിജെപി നിർണായക ശക്തിയാണെന്ന് മോഹൻ ജോർജ് പറഞ്ഞു.

Read Also: ‘വിജയം യുഡിഎഫിന് തന്നെ; എല്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം കിട്ടും’; ആര്യാടൻ ഷൗക്കത്ത്

പി വി അൻവർ പിടിക്കുന്ന വോട്ടുകളും മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്‍. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്ന് യു.ഡി.എഫ് ക്യാമ്പ്. പതിനായിരം വോട്ടെങ്കിലും പിടിച്ചാൽ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി. അൻവർ കരുതുന്നത്. മെച്ചപ്പെട്ട നിലയിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. തികഞ്ഞ വിജയപ്രതീക്ഷ എൽഡിഎഫ് പങ്കുവച്ചിരിക്കുന്നത്.

Story Highlights : NDA candidate Mohan George says not even a single vote of BJP will be lost

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top