Advertisement

‘പിണറായി സർക്കാരിനെതിരെ 3 കോടി 56 ലക്ഷം വരുന്ന മലയാളികളുടെ പ്രതിഷേധം, 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം നിലമ്പൂർ UDFന്’; വി എസ് ജോയ്

June 23, 2025
Google News 1 minute Read

നിലമ്പൂരിൽ വളരെ ആവേശകരമായ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് വി എസ് ജോയ്. വലിയ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നു. പ്രതീക്ഷയോടെ പുലരിയെ നോക്കിക്കാണുന്നു. 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ പോവുകയാണ്. പിണറായി സർക്കാരിനെതിയുള്ള പ്രതിഷേധം പോളിംഗ് ബൂത്തിൽ പ്രതിഭലിച്ചു. വലിയ വിജയം നേടും. 3 കോടി 56 ലക്ഷം വരുന്ന മലയാളികളുടെ പ്രതിഷേധം പിണറായി സർക്കാരിനെതിരെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഭരണ വിരുദ്ധ തരംഗമുണ്ടാകുമെന്ന് വി.എസ്. ജോയ്. യുഡിഎഫ് വലിയ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. പി.വി. അന്‍വര്‍ ഇടതുവോട്ടില്‍ വിള്ളല്‍ വരുത്തുമെന്നും അങ്ങനെയെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ ഭൂരിപക്ഷം 20,000 കടക്കുമെന്നും ജോയ് പറഞ്ഞു. 263 ബൂത്തുകളില്‍ 19 റൗണ്ട് വോട്ടുകളാണ് എണ്ണുക. നാലു ടേബിളുകളില്‍ പോസ്റ്റല്‍ വോട്ടുകളെണ്ണും. അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റും എണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

അതേസമയം അഞ്ചാം റൗണ്ടിൽ എണ്ണേണ്ട ഒൻപതാം നമ്പർ ബൂത്തിലെ വോട്ടെണ്ണിയില്ല. യന്ത്രത്തകരാറാണ് വോട്ട് എണ്ണാതിരിക്കാൻ കാരണം. യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് നിലയിലേക്ക് ആര്യാടൻ ഷൗക്കത്ത് എത്തിയിരിക്കുന്നു. 3771 വോട്ട് ലീഡാണ് യുഡിഎഫിനുള്ളത്.

എൽഡിഎഫ് 16078

യുഡിഎഫ് 19849

അൻവർ 6636

ബിജെപി 2271

ലീഡ് 3771

Story Highlights : VS Joy about udf win in nilambur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here