Advertisement

ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍: ഭാര്യയും കാമുകനും പിടിയില്‍; വിവാഹം കഴിഞ്ഞത് ഒരുമാസം മുന്‍പ്

June 24, 2025
Google News 2 minutes Read
Telangana man murdered by bride’s lover

തെലങ്കാനയില്‍ നവവരനെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍. ഗഡ് വാല്‍ സ്വദേശി തേജേശ്വറാണ് കൊല്ലപ്പെട്ടത്. 31 വയസായിരുന്നു. ഭാര്യയും കാമുകനും ചേര്‍ന്ന് കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ ഐശ്വര്യ ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയിലായി. (Telangana man murdered by bride’s lover)

തേജേസ്വറിന്റേയും ഐശ്വര്യയുടേയും വിവാഹം ഒരു മാസം മുന്‍പാണ് നടന്നത്. രണ്ട് ലക്ഷം രൂപയ്ക്കാണ് ഐശ്വര്യയും കാമുകനും ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തേജേസ്വറിന്റേയും ഐശ്വര്യയുടേയും കല്യാണം നിശ്ചയിച്ചത്. ഈ സമയത്ത് ഐശ്വര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയും ഇതേ തുടര്‍ന്ന് വിവാഹം നടത്തേണ്ടെന്ന് തേജേശ്വറിന്റെ വീട്ടുകാര്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ഐശ്വര്യ വീട്ടിലേക്ക് തിരിച്ചെത്തുകയും തേജേശ്വറിനെ നിരന്തരം ബന്ധപ്പെട്ട് വിവാഹത്തില്‍ നിന്ന് പിന്മാറരുതെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു.

Read Also: മനോഹരമായ സ്ഥലങ്ങള്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് ഒപ്പംകൂടി; രാജസ്ഥാനില്‍ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ക്കെതിരെ കേസ്

വിവാഹം കഴിഞ്ഞതിന് പിന്നാലെ ഒരുമാസത്തിനിടെ 2000ത്തിലേറെ തവണയാണ് ഐശ്വര്യ കാമുകനുമായി ഫോണില്‍ സംസാരിച്ചത്. ഫെബ്രുവരി മുതല്‍ ഇവര്‍ ക്വട്ടേഷന്‍ സംഘത്തിന് നല്‍കാനുള്ള പണത്തിനായുള്ള നെട്ടോട്ടത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തേജേശ്വറിനെ കൊലപ്പെടുത്തിയാല്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കൂടി ഐശ്വര്യയ്ക്ക് വന്നുചേരുമെന്ന് പ്രതീക്ഷിച്ചാണ് ഇരുവരും കൊല നടത്തിയതെന്നും പൊലീസ് കണ്ടെത്തി.

Story Highlights : Telangana man murdered by bride’s lover

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here