Advertisement

SKN40 ലഹരി വിരുദ്ധ റിപ്പോര്‍ട്ട് ; തുടര്‍നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

15 hours ago
2 minutes Read
sivankutty (1)

ട്വന്റിഫോര്‍ ലഹരി വിരുദ്ധ കേരളയാത്രയിലെ നിര്‍ദ്ദേശത്തില്‍ തുടര്‍നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. നിര്‍ദേശങ്ങള്‍ക്കുമേല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയേയും വിദ്യാഭ്യാസ ഡയറക്ടറെയും ചുമതലപ്പെടുത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. ഓരോ വകുപ്പുകളും ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് അദ്ദേഹം വ്യക്തമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന നിലയിലുള്ള കാര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയേയും വിദ്യാഭ്യാസ ഡയറക്ടറെയും ചുമതലപ്പെടുത്തി – അദ്ദേഹം വ്യക്തമാക്കി.

ലഹരിക്കെതിരായ പോരാട്ടത്തില്‍ ട്വന്റിഫോറും ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരും നല്‍കിയ പിന്തുണയ്ക്ക് എക്സൈസ് മന്ത്രി എം ബി രാജേഷ് നന്ദി പറഞ്ഞിരുന്നു. ഇതേ പിന്തുണ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കണമെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമമെന്ന നിലയില്‍ എന്ത് സഹായം വേണമെങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഉറപ്പ് നല്‍കി. SKN40 അടുത്തഘട്ട യാത്രയില്‍ പങ്കുചേരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.. പ്രൈം ടൈം വിത്ത് എസ്‌കെഎന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story Highlights : SKN40 anti-drug campaign report; Education Department to take further action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top