‘അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും’: മന്ത്രി ജെ.ചിഞ്ചുറാണി

അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ഈ വിഷയം കേന്ദ്ര സർക്കാരിനെ അറിയിക്കും. ഒരു കാരണവശാലും കരാറിൽ ഒപ്പിടാൻ പാടില്ല. നമ്മൾ ഉൽപ്പാദിപ്പിക്കുന്ന പാലിനും പാലുൽപന്നങ്ങൾക്കും വിലയില്ലാതെ വരുമെന്നും ചിഞ്ചുറാണി വ്യക്തമാക്കി.
ഇത് രാജ്യത്തെ ക്ഷീരകർഷകരെ ബാധിക്കും. കേന്ദ്ര സഹമന്ത്രിമാരെ കണ്ട് വിശദീകരണം കേട്ട് തുടർനടപടി ആലോചിക്കാം.കേരളത്തിന് പുറത്തുനിന്ന് വരുന്ന കാലിതീറ്റകൾക്കാണ് വില വർദ്ധനവ് ഉണ്ടാകുന്നത്.
കേരളത്തിൽ നിന്നുള്ള കാലി തീറ്റകൾക്ക് വിലവർധനവ് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. പാൽവില വർദ്ധന ആദ്യം മിൽമ ആലോചിച്ച് തീരുമാനമെടുക്കും. അതിനുശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : chinchu rani about india-america agreement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here