Advertisement

ശിവഗംഗ കസ്റ്റഡി മരണം; അജിത് കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി വിജയ്

24 hours ago
2 minutes Read

തമിഴ്‌നാട്ടിലെ ശിവഗംഗയിൽ കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിന്റെ വീട്ടിലെത്തി ടിവികെ അധ്യക്ഷനും നടനുമായ വിജയ്. അജിത്തിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച അദ്ദേഹം രണ്ട് ലക്ഷം രൂപയുടെ ധനസഹായവും നൽകി.

അതേസമയം കസ്റ്റഡിമരണത്തിൽ കനത്ത പ്രതിഷേധം തുടരുന്നതിനിടെ അജിത്‌ കുമാറിന്റെ കുടുംബത്തിന് സഹായവുമായി തമിഴ്നാട് സർക്കാർ. മരിച്ച അജിത്‌ കുമാറിന്റെ സഹോദരന് സർക്കാർ ജോലി നൽകി. മാതാപിതാക്കൾക്ക് വീട് വച്ച് നൽകാനും സർക്കാർ തീരുമാനിച്ചു.

തിരുഭുവനം പൊലീസ് കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിന്റെ വീട്ടിൽ എത്തി മന്ത്രി പെരിയ കറുപ്പൻ ആണ് സർക്കാർ തീരുമാനം അറിയിച്ചത്. അജിത്‌ കുമാറിന്റെ സഹോദരന് സർക്കാർ ജോലി നൽകും. മാതാപിതാക്കൾക്ക് വസ്തു നൽകി വീട് വച്ചുകൊടുക്കും. കുറ്റക്കാരായ പോലീസുകാരെ സർക്കാർ സംരക്ഷിക്കില്ല. നിയപോരാട്ടത്തിൽ ഒപ്പം ഉണ്ടാകുമെന്നും മന്ത്രിയുടെ ഉറപ്പ് നൽകി.

ഇന്നലെ അജിത് കുമാറിന്റെ സഹോദരനോട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സംസാരിച്ചിരുന്നു. സർക്കാർ നേരിട്ട് നിശ്ചയിക്കുന്ന പ്രത്യേക അന്വേഷണസംഘങ്ങൾ ഒഴികെയുള്ളവയെ പിരിച്ചു വിട്ടതായി ഡിജിപി അറിയിച്ചു. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി അജിത്‌ കുമാറിന്റെ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടു. സംഭവത്തിൽ എഐഎഡിഎംകെ ബിജെപി പ്രതിഷേധം തുടരുകയാണ്.

Story Highlights : Custodial Death in Sivaganga: Vijay Visits Ajith Kumar Family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top