16കാരനെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; മുംബൈയിൽ അധ്യാപിക അറസ്റ്റിൽ

16കാരനായ വിദ്യാർഥിയെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക മുംബൈയിൽ അറസ്റ്റിൽ. സൗത്ത് മുംബൈയിലെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച് 2023 ഡിസംബർ മുതൽ കഴിഞ്ഞ ഒരു വർഷമായി അധ്യാപിക പ്ലസ് വൺ വിദ്യാർഥിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. 40 ത് കാരിയായ ഇവർ വിദ്യാർഥി പഠിക്കുന്ന സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. ഇവർ വിദ്യാർഥിയോട് ലൈംഗിക ചുവയുള്ള കാര്യങ്ങൾ സംസാരിക്കുകയും പെരുമാറുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. 16 കാരൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കൂട്ടുകാരി വഴി ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു.
വിദ്യാർഥിക്ക് മദ്യം നൽകിയാണ് ഇവർ പീഡിപ്പിച്ചിരുന്നത്. വിഷാദരോഗത്തിനുള്ള മരുന്നുകൾ നൽകിയതായും കണ്ടെത്തി. ഒരു തവണ ഇവർ കാറിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചിരുന്നു. വിദ്യാർഥിയെ വരുതിയിലാക്കാൻ അധ്യാപികയെ സഹായിച്ച പെൺസുഹൃത്തും പിടിയിലായിട്ടുണ്ട്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്.
പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവാഹിതയായ യുവതിക്ക് രണ്ട് മക്കളുണ്ട്. കുടുംബം നൽകിയ പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു.
Story Highlights : Lady teacher arrested in Mumbai on sexual assault charges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here