Advertisement

കര്‍ഷകസംഘം നേതാവിനെ തരംതാഴ്ത്തിയതിനെതിരെ പ്രതിഷേധം; വയനാട് സിപിഐഎമ്മില്‍ പൊട്ടിത്തെറി

2 days ago
3 minutes Read
conflict in wayanad cpim amid disciplinary action against av jayan

വയനാട് സിപിഐഎമ്മില്‍ പൊട്ടിത്തെറി. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എ വി ജയനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയില്‍ തരം താഴ്ത്തിയതിനെതിരെ പ്രതിഷേധവുമായി ഒരുകൂട്ടം നേതാക്കള്‍ രംഗത്തെത്തി. നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച പുല്‍പ്പള്ളി ഏരിയ കമ്മിറ്റിയില്‍ നിന്ന് മൂന്ന് അംഗങ്ങള്‍ ഇറങ്ങിപ്പോയി. താന്‍ വിഭാഗീയതയുടെ ഇരയെന്ന് എ വി ജയന്‍ തുറന്നടിച്ചു. ( conflict in wayanad cpim amid disciplinary action against av jayan)

സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നാണ് എ വി ജയനെതിരെ നടപടിയെടുത്തതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. സാമ്പത്തിക കുറ്റവാളിയായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടില്ലെന്നും അതിനാലാണ് വിഭാഗീയത ഉയര്‍ത്തിക്കാട്ടി തനിക്ക് പരസ്യമായി പ്രതികരിക്കേണ്ടി വന്നതെന്നും എ വി ജയന്‍ പറഞ്ഞു.

Read Also: യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വടകരയില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

മൂന്നര പതിറ്റാണ്ടോളം പാര്‍ട്ടിയ്‌ക്കൊപ്പം സജീവമായി പ്രവര്‍ത്തിക്കുന്ന ജനസമ്മതനായ നേതാവാണ് എ വി ജയന്‍. ഡിവൈഎഫ്‌ഐയുടെ മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. 2019ല്‍ കേണിച്ചിറയിലെ യുവാവിന്റെ ചികിത്സാ സഹായം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ജയനെതിരെ സാമ്പത്തിക ആരോപണമുയര്‍ന്നത്. ചികിത്സാ സഹായം ആവശ്യമുണ്ടായിരുന്ന യുവാവ് അപ്രതീക്ഷിതമായി മരണപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം പാര്‍ട്ടിക്ക് പണം തിരിച്ചുകൊടുത്തിരുന്നു. പാലിയേറ്റീവ് ഫണ്ട് പിന്നീട് വകമാറ്റി ചെലവാക്കിയതില്‍ ക്രമക്കേടുണ്ടായെന്നായിരുന്നു എ വി ജയനെതിരെ ഉണ്ടായ ആരോപണം.

Story Highlights : conflict in wayanad cpim amid disciplinary action against av jayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top