തീപിടുത്തമുണ്ടായ വാന്‍ ഹായ് 503 ഇന്ത്യന്‍ സാമ്പത്തിക സമുദ്രമേഖലയ്ക്ക് പുറത്തെത്തിച്ചു

അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിലെ രക്ഷാ പ്രവര്‍ത്തനത്തില്‍ നിര്‍ണായക നേട്ടം കൈവരിച്ച് രക്ഷാ സംഘം. കപ്പലിനെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിച്ചു. നിലവില്‍ വിഴിഞ്ഞത്ത് നിന്ന് 232 കിലോമീറ്റര്‍ ദൂരെയാണ് കപ്പല്‍. ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖമാണ് കപ്പലിന്റെപോര്‍ട്ട് ഓഫ് റഫ്യൂജ് ആയി കണ്ടെത്തിയിരിക്കുന്നത്. (Fire-hit wan Hai 503 towed out of Indian exclusive economic zone)
അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പലിനെയാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് ഓഫ് ഷോര്‍ വാരിയര്‍ എന്ന ടഗ് ഉപയോഗിച്ച് കെട്ടി വലിച്ച് എത്തിച്ചത്. വിഴിഞ്ഞത്ത് നിന്ന് നിലവിഷ 232 കിലോമീറ്റര്‍ അപ്പുറമാണ് കപ്പലുള്ളത്, കാലാവസ്ഥ അനുകൂലമായതോടെയാണ് രക്ഷാ ദൗത്യത്തിന് വേഗത കൂടിയത്.
Read Also: യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വടകരയില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
നിലവില്‍ കപ്പലില്‍ കെട്ടികിടക്കുന്ന വെള്ളം പോര്‍ട്ടബിള്‍ പമ്പ് ഉപയോഗിച്ച് കടലിലേക്ക് അടിച്ച് കളയുന്നുമുണ്ട്. കപ്പലിന്റെ പോര്‍ട്ട് ഓഫ് റഫ്യൂജ് ആയ കണക്കാക്കിയത് ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖമാണ്. ഇവിടേക്ക് എത്തുന്നതിന് നിലവില്‍ അനുമതി ലഭിക്കാനുള്ള കാത്തിരിപ്പിലാണ് കപ്പല്‍ കമ്പനി. ഇന്നലെ രാത്രി 11 മണിക്കാണ് രക്ഷാ ദൗത്യത്തിലെ നിര്‍ണായക നേട്ടം കൈവരിക്കാനായത്.
Story Highlights : Fire-hit wan Hai 503 towed out of Indian exclusive economic zone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here