Advertisement

‘ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കും’; മന്ത്രി റോഷി അഗസ്റ്റിൻ

18 hours ago
Google News 2 minutes Read

ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കാലതാമസമില്ലാതെ നിർമാണം ആരംഭിക്കും. കടലാക്രമണം നേരിടുന്ന എല്ലാ ഹോട്സ്പോട്ടുകളിലെയും കടൽ ഭിത്തി നിർമാണത്തിന് 4013 കോടി രൂപ എഡിബിയിൽ നിന്ന് ലഭിക്കണം. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കും. പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധം സർക്കാരിന് എതിരല്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കണ്ണമാലി സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ലോക ബാങ്കിന്റെ സഹായത്തോടെ കടൽ ക്ഷോഭമുള്ള 24 ഹോട്ട്സ്പോട്ടുകളിൽ നടപടി ഉണ്ടാവുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. കണ്ണമാലി, ചെറിയകടവ് മേഖലയിൽ കഴിഞ്ഞമാസം കടൽക്കയറ്റത്തിൽ‌ വലിയ നാശനഷ്ടമുണ്ടായിരുന്നു. കടൽഭിത്തി നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രം​ഗത്തെത്തിയിരുന്നു.

Story Highlights : Minister Roshi Augustine says Construction of tetrapod sea wall in Chellanam Kannamali will be completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here