Advertisement

സായ് അഭ്യാങ്കറിനെ മലയാളത്തിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ

1 day ago
2 minutes Read

തമിഴിലെ യുവ സംഗീതജ്ഞനും പുതിയ ട്രെൻഡിങ് സെൻസേഷനുമായ സായ് അഭ്യാങ്കറിനെ മലയാള സിനിമയിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ. ഷെയ്ൻ നിഗം നായകനാകുന്ന ബൾട്ടി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടാണ് അദ്ദേഹം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

തിങ്ക് മ്യൂസിക്കിലൂടെ റിലീസ് ചെയ്ത പ്രത്യേക വിഡിയോയിൽ പിയാനോ വായിച്ചുകൊണ്ടിരുന്ന സായ് അഭ്യാങ്കറിന്‌ കേരളത്തിൽ നിന്ന് ഒരു പാഴ്‌സൽ വരികയും തുറന്നു നോക്കുമ്പോൾ അതിനുള്ളിൽ അദ്ദേഹത്തിന്റെ പേരെഴുതിയ കബഡി ജേഴ്‌സി വെച്ചിരിക്കുന്നതായി കാണുന്നു. തുടർന്ന് ഫോണിലേക്ക് മലയാളം സിനിമ എന്ന പേരിൽ ഒരു കോൽ വരികയും, അതെടുക്കുബോൾ മോനെ സായ് വെൽകം ടു മലയാളം സിനിമ എന്ന് പറയുന്ന മോഹൻലാലിന്റെ ശബ്ദം കേൾക്കാം.

ഓണം റിലീസായി തിയറ്ററുകളിലെത്തുന്ന ബൾട്ടി കബഡിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും, ബിനു ജോർജ് അലെക്‌സാണ്ടറും ചേർന്നാണ്.

സായ് അഭ്യാങ്കറിന്റെ കച്ചി സേര, ആസ കൂടാ, സിത്തിരി പുത്തിരി എന്നീ തുടർച്ചയായ 3 ആള്ബങ്ങളും ഹിറ്റ്ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ സൂര്യയുടെ കറുപ്പ് എന്ന ചിത്രത്തിനും ലോകേഷ് കനഗരാജിന്റെ സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ പുതിയ ചിത്രമായ ബെൻസിനും സംഗീതമൊരുക്കുന്നത് സായ് അഭ്യാങ്കർ ആണ്.

Story Highlights :Mohanlal welcomes Sai Abhyankar to Malayalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top