‘വീണാ ജോർജ് രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രി’; പിന്തുണയുമായി മന്ത്രി ആർ ബിന്ദു

വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ ബിന്ദു. വീണാ ജോർജ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രിയാണ്. വീണാ ജോർജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നു. മന്ത്രിമാർക്കെതിരായ വിമർശനം അപലപനയം.മരിച്ച ബിന്ദുവിന്റെ ബന്ധുക്കളെ കാണേണ്ട സമയത്ത് കാണും. എല്ലാ വിഷയങ്ങളിലും കൃത്യമായി ഇടപെടുന്ന സർക്കാരാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് നടപടിയിൽ വി സി ചട്ടങ്ങൾ പഠിക്കണമെന്ന് മന്ത്രി വിമർശിച്ചു. രജിസ്ട്രാർ കോടതിയിൽ പോകട്ടെ അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല. സിൻഡിക്കേറ്റിൽ ആലോചിക്കാതെ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി തെറ്റ്.
രജിസ്ട്രാർ കഠിനാധ്വാനി. സർവകലാശാലകളിൽ കാവിവൽക്കരണത്തിന് ശ്രമം നടക്കുന്നു. മോഹൻ ഭാഗവതിൻ്റെ നേതൃത്വത്തിൽ വൈകാതെ ഇതിനായി യോഗം ചേരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിൽ കാവിവൽക്കരണമാണ് ആർഎസ്എസ് ലക്ഷ്യം വയ്ക്കുന്നത്.
പദ്ധതി തയ്യാറാക്കാൻ കേരളത്തിൽ തന്നെ ആർഎസ്എസ് യോഗം ചേരാൻ പോകുന്നു. ഒരു കേന്ദ്രത്തിൽ നിന്നും നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണ് വി സി. രജിസ്ട്രാറിനെതിരായ നടപടി ആർഎസ്എസ് പ്രീണിപ്പിക്കുന്നതിന്റെ ഭാഗമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : r bindu support over veena george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here