അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമായി റഷ്യ; ധീര നിലപാടെന്ന് താലിബാന്‍

അഫ്ഗാനിസ്ഥാനിലെ താലിബന്‍ സര്‍ക്കാരിനെ അംഗീകരിച്ച് റഷ്യ. താലിബന്‍ ഭരണത്തെ ആദ്യമായാണ് ഒരു രാഷ്ട്രം അംഗീകരിക്കുന്നത്. റഷ്യയുടെ നടപടി ധീരമായ തീരുമാനമെന്ന് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്താഖിയും പ്രതികരിച്ചു. (Russia becomes first country to recognise Afghanistan’s Taliban government)
അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ അംബാസഡര്‍ ദമിത്രി ഷിര്‍നോവാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് അഫ്ഘാനിസ്ഥാനെ അംഗീകരിക്കാനുള്ള റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഭീകരവാദി സംഘടനകളുടെ പട്ടികയില്‍ നിന്നും റഷ്യ താലിബനെ നീക്കം ചെയ്തിരുന്നു. ഊര്‍ജം, ഗതാഗതം, കൃഷി, അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അഫ്ഗാനിസ്ഥാനുമായി വാണിജ്യപരവും സാമ്പത്തികവുമായ സഹകരണത്തിനുള്ള സാധ്യതകളുണ്ടെന്നും റഷ്യ അറിയിച്ചു.
റഷ്യയുടെ ഈ ധീരമായ തീരുമാനം മറ്റ് രാജ്യങ്ങള്‍ക്കും മാതൃകയാണെന്ന് താലിബാന്‍ മന്ത്രി ആമിര്‍ ഖാന്‍ മുത്താഖി പ്രതികരിച്ചു. താലിബാനെ അംഗീകരിക്കുന്ന പ്രക്രിയ ലോകം ആരംഭിച്ചുകഴിഞ്ഞെന്നും റഷ്യ മറ്റുള്ളവരേക്കാള്‍ മുന്നിലാണെന്നും ആമിര്‍ ഖാന്‍ മുത്താഖി കൂട്ടിച്ചേര്‍ത്തു. 2021ലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുക്കുന്നത്.
Story Highlights : Russia becomes first country to recognise Afghanistan’s Taliban government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here