കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടി; നിലപാട് കടുപ്പിക്കാൻ സർക്കാർ, കോടതിയിൽ റിപ്പോർട്ട് നൽകും

കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലർ നടപടിക്കെതിരെ നിലപാട് കടുപ്പിക്കാൻ സർക്കാർ. വിസി യുടെ നടപടിക്കെതിരെ രജിസ്ട്രാർ ഇന്ന് കോടതിയെ സമീപിച്ചേക്കും. രജിസ്ട്രാറെ പിന്തുണച്ച് സർക്കാരും കോടതിയിൽ റിപ്പോർട്ട് നൽകാനാണ് തീരുമാനം.
അടിയന്തരമായി സെനറ്റ് യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ ഇന്ന് വൈസ് ചാൻസലർക്ക് കത്ത് നൽകും. 20 അംഗങ്ങളിൽ കൂടുതൽ ഒപ്പിട്ട് കത്തു നൽകിയാൽ വൈസ് ചാൻസിലർ സെനറ്റ് യോഗം വിളിക്കാൻ നിർബന്ധിതമാകും. സിൻഡിക്കേറ്റ് യോഗം അടിയന്തരമായി ചേരണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കത്ത് നൽകിയിട്ടുണ്ട്.
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചതായും ബോധ്യപ്പെട്ടതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ആരോപിക്കുന്നു. യൂണിവേഴ്‌സിറ്റി നിയമ പ്രകാരമുള്ള വിസി യുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അന്വേഷണ വിധേയമായിട്ടുള്ള സസ്‌പെന്‍ഷന്‍.
Story Highlights : Suspension of Kerala University Registrar: Govt Will Submit Report to Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here