ഹാരിയർ ഇവിയ്ക്കായി കാത്തിരിപ്പ്; 24 മണിക്കൂറിൽ വിറ്റുപോയത് 10,000 ബുക്കിങ്ങുകൾ

ഹാരിയർ ഇവിയ്ക്കായി വിപണിയിൽ കാത്തിരിപ്പ്. 10,000 ബുക്കിങ്ങുകളാണ് 24 മണിക്കൂറിൽ വിറ്റുപോയത്. ജൂലൈ 2നാണ് ബുക്കിങ് ആരംഭിച്ചത്. വാഹനത്തിന്റെ നിർമാണം ആരംഭിച്ചതായാണ് ടാറ്റ അറിയിക്കുന്നത്. ഈ മാസം തന്നെ വാഹനത്തിന്റെ വിതരണവും ഉണ്ടാകും. ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓൾ വീൽ ഡ്രൈവ് വാഹനമാണ് ഹാരിയർ ഇവി.
28.99 ലക്ഷം രൂപ മുതലാണ് ഈ വേരയിൻ്റിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഓൺറോഡ് വില ഏകദേശം 32 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ. റിയർ വീൽ ഡ്രൈവ് മോഡലിന് 21 ലക്ഷം രൂപ മുതലാണ് എക്സ്ഷോറും വില ആരംഭിക്കുന്നത്. അഡ്വഞ്ചർ 65 ന് 21.49 ലക്ഷം രൂപയും അഡ്വഞ്ചർ എസ് 65ന് 21.99 ലക്ഷം രൂപയും ഫിയർലെസ് പ്ലസ് 65ന് 23.99 ലക്ഷം രൂപയും ഫിയർലെസ് പ്ലസ് 65ന് 23.99 ലക്ഷം രൂപയും ഫിയർ ലെസ് പ്ലസ് 75ന് 24.99 ലക്ഷം രൂപയും എംപവേർഡ് 75 ന് 27.49 ലക്ഷം രൂപയുമാണ് വില.
ടാറ്റ ഹാരിയർ ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളുമാണ് ഉള്ളത്. ഇലക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങളിൽ 65 kWh ബാറ്ററി പായ്ക്ക് ആണ് വരുന്നത്. ടോപ്പ് വേരിയന്റുകളിൽ 75 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ടാറ്റയുടെ ജെൻ 2 ഇവി ആർക്കിടെക്ച്ചറിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്.
Read Also: വിപണിയിൽ മത്സരം കടുക്കും; എംപിവി ശ്രേണിയിൽ സിട്രോണിന്റെ ഇ-സ്‌പേസ്ടൂറർ ഇന്ത്യയിലേക്ക്
627 കിലോമീറ്റർ ചാർജ് നൽകുന്ന വാഹനത്തിന് വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ 250 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. 12.3 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, V2L റിവേഴ്‌സ് ചാർജിംഗ്, ലെവൽ 2 ADAS, ഓട്ടോ പാർക്ക് അസിസ്റ്റ്, പനോരമിക് സൺറൂഫ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടിയിരുന്നു. മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 32 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 45 പോയിന്റും ഹാരിയർ ഇവി നേടിയിരുന്നു. ഉയർന്ന മോഡലായ എംപവേർഡ് 75ഉം എംപവേർഡ് 75 എഡബ്ല്യുഡി എന്നീ മോഡലുകളിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്.
Story Highlights : Harrier EV Receives Record 10,000 Bookings In 24 Hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here