എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ വിജയഗാഥ; ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം; 336 റൺസിന് തകർത്തു

എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം. ഇംഗ്ലണ്ടിനെ 336 റൺസിന് തകർത്തു. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 271 റൺസിന് പുറത്തായി. എഡ്ജ്ബാസ്റ്റണിൽ ഇത് ആദ്യമായാണ് ഇന്ത്യ ജയിക്കുന്നത്. ഇതിന് മുമ്പ് 7 തോൽവിയും ഒരു സമനിലയും ആയിരുന്നു ഇന്ത്യയുടെ ഫലം. 58 വർഷത്തിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ ജയിക്കുന്നത്.
ഇന്ത്യ ഉയർത്തിയ 608 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു. ജയത്തോടെ അഞ്ചു മത്സരത്തിൽ ഒപ്പത്തിനൊപ്പം എത്തി. ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ ജയിച്ചിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സിൽ സെഞ്ചുറിയും നേടിയ (161) ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് കളിയിലെ താരം. ആകാശ് ദീപ് ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുത്തു. ആറു വിക്കറ്റ് വീഴ്ത്തിയ ആകാശാണ് രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ തകർത്തത്. ഒന്നാം ഇന്നിങ്‌സിൽ താരം നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.
ജാമി സ്മിത്താണ് രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. 99 പന്തിൽ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 88 റൺസാണ് താരം എടുത്തത്. മൂന്നിന് 72 റൺസെന്ന നിലയിൽ അഞ്ചാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Story Highlights : India Register Historic Win vs England At Edgbaston
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here