ദുരന്തബാധിതർക്ക് വീട് നിർമിക്കാനുള്ള ഫണ്ട് പിരിവിനെ ചൊല്ലി യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി; പിരിച്ച പണം മുക്കാൻ ആലപ്പുഴ ജില്ലാ പ്രസിഡന്റും കൂട്ട് നിന്നെന്ന് ആരോപണം

വയനാട് ദുരന്ത ബാധിതർക്കായി വീട് നിർമിക്കാനുള്ള ഫണ്ട് പിരിവിനെ ചൊല്ലി ആലപ്പുഴ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലെ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നു . അമ്പലപ്പുഴയിൽ നിന്ന് പിരിച്ച പണം മുക്കിയെന്ന് ഒരു വിഭാഗം ആരോപിച്ചു.
യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം വാട്സപ്പ് ഗ്രൂപ്പിലാണ് വിമർശനം ഉയർന്നത്. പിരിച്ച പണം മുക്കാൻ ജില്ലാ പ്രസിഡന്റും കൂട്ട് നിന്നെന്ന് ഒരു വിഭാഗം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി റഹീം വറ്റക്കാരനാണ് പണം മുക്കിയതതെന്നാണ് ശബ്ദസന്ദേശം വന്നത്.
റഹീം വറ്റക്കാരനെ സംരക്ഷിക്കുന്നത് ജില്ലാ പ്രസിഡന്റ് എം പി പ്രവീൺ എന്നും ആരോപണം. നിലവിലെ മണ്ഡലം പ്രസിഡന്റിന്റെ തലയിൽ കുറ്റം കെട്ടിവെക്കാൻ ശ്രമമെന്നും ആക്ഷേപം ഉയർന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപേ കൂട്ടരാജി ഉണ്ടാകുമെന്നും ഒരു വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകി.
Story Highlights : youth congress fight btw leaders on waynad landslide fund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here