Advertisement

തൃഷയ്ണയുടെ അടിയന്തര ശസ്ത്രക്രിയയ്ക്കായി അതിവേഗം ഒന്നിക്കാം; സുമനസുകളുടെ സഹായം തേടി കുടുംബം

3 days ago
4 minutes Read
family of thrishna seeks medical help for liver transplantation

കരള്‍ രോഗത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായ പതിമൂന്നുകാരി സുമനസ്സുകളുടെ സഹായം തേടുന്നു. ടാപ്പിംഗ് തൊഴിലാളിയായ മലപ്പുറം സ്വദേശി വിപിന്റെ മകള്‍ തൃഷ്ണയാണ് നാളെ നടക്കേണ്ട കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് പണം കെട്ടിവയ്ക്കാനാവാതെ കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്നത്. സ്വന്തം കരള്‍ നല്‍കി മകളെ രക്ഷിക്കാന്‍ അമ്മ തയ്യാറായപ്പോഴും പണം കണ്ടെത്താനാകാതെ വലയുകയാണ് ഈ കുടുംബം. ( family of thrishna seeks medical help for liver transplantation)

നാളെ അടിയന്തരമായി ശസ്ത്രക്രിയ വേണം. ശസ്ത്രക്രിയയ്ക്ക് വേണ്ട പണം കെട്ടി വയ്ക്കാന്‍ ഇതുവരെയും ആയിട്ടില്ല. ഒരു മാസം മുന്‍പ് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കുട്ടി ആശുപത്രിയില്‍ ആവുന്നത്. കരള്‍ മാറ്റിവെക്കുക അല്ലാതെ മറ്റു പ്രതിവിധി ഇല്ല എന്ന് ഡോക്ടര്‍മാര്‍. മലപ്പുറം തിരുവാലി സ്വദേശിയായ വിപിന്റെ ഇളയ മകളാണ് തൃഷ്ണ. റബര്‍ ടാപ്പിംഗ് തൊഴിലാളിയായ അച്ഛന്റെ ഏക വരുമാനത്തില്‍ വാടകവീട്ടിലാണ് ഈ നാലങ്ക കുടുംബം കഴിഞ്ഞിരുന്നത്. അപ്രതീക്ഷിതമായി വന്ന രോഗത്തെ എങ്ങനെ അതിജീവിക്കണം എന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ്.

Read Also: കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി തരൂര്‍:അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ലേഖനം പുതിയ ഷോക്ക്

മകള്‍ക്ക് സ്വന്തം കരള്‍ നല്‍കാന്‍ തയ്യാറായി അമ്മയും ആശുപത്രിയില്‍ അഡ്മിറ്റാണ്. 18 ലക്ഷം രൂപയോളം ആവശ്യമുണ്ട്. തുച്ഛമായ തുക മാത്രമേ കൈവശമുള്ളൂ. തൃഷ്ണയ്ക്ക് വേണ്ടി ഒരു നാടാകെ ഒന്നിച്ചു നില്‍ക്കുന്നു. എംഎല്‍എയുടെയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ചെറിയ സമയം കൊണ്ട് ഇത്രയധികം പണം കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. തങ്ങള്‍ക്ക് മുന്നില്‍ സഹായത്തിന്റെ കൈകള്‍ ഉയരും എന്ന പ്രതീക്ഷയില്‍ നിറകണ്ണുകളോടെ കാത്തിരിക്കുകയാണ് ഇവര്‍.

ബാങ്ക് വിവരങ്ങള്‍:

Ac name: Thrishna chikitsasahaya samithi

Bank: Kerala gramin bank

Branch: Thiruvali

AC Number: 40217101129986

IFSC CODE : KLGB 0040217

Story Highlights : family of thrishna seeks medical help for liver transplantation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top