ഭാരവാഹിപ്പട്ടികയില്‍ പിആര്‍ ശിവശങ്കറിന് അതൃപ്തി? ബിജെപി പാനലിസ്റ്റ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചു

പുതിയ ഭാരവാഹിപ്പട്ടികയ്ക്ക് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറിയെന്ന് സൂചന. ബിജെപി സംസ്ഥാന പാനലിസ്റ്റ് ഗ്രൂപ്പില്‍ നിന്ന് പി ആര്‍ ശിവശങ്കര്‍ ലെഫ്റ്റടിച്ചു. പുതിയ ഭാരവാഹി പട്ടികയില്‍ മുഖ്യ വക്താവാകുമെന്ന് കരുതിയിരുന്ന നേതാവാണ് പി ആര്‍ ശിവശങ്കര്‍. കോഴിക്കോട്ടുനിന്നുള്ള ടി പി ജയചന്ദ്രനാണ് മുഖ്യ വക്താവായി പുതിയ ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചത്. ഇതിലെ അതൃപ്തിയാണ് ശിവശങ്കര്‍ ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിക്കാന്‍ കാരണമെന്നാണ് സൂചന. (P R shivashankar left BJP panelist’s group)
വി മുരളീധരന്‍ പക്ഷത്തെ വെട്ടിനിരത്തിക്കൊണ്ടുള്ള ഭാരവാഹി പട്ടിക പുറത്തുവന്ന പശ്ചാത്തലത്തില്‍ ആ ഗ്രൂപ്പില്‍ നിന്ന് പരസ്യമായ എതിര്‍പ്പുകള്‍ വന്നേക്കാമെന്ന് നിരീക്ഷണമുണ്ടായിരുന്നെങ്കിലും പട്ടിക വന്നയുടന്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത് രാജീവ് ചന്ദ്രശേഖറിന്റെ സ്വന്തം പക്ഷത്താണ്. ബിജെപിയുടെ സംസ്ഥാന സമിതി അംഗമായ പി ആര്‍ ശിവശങ്കര്‍ പാര്‍ട്ടി പ്രതിസന്ധിയിലായ ഘട്ടത്തിലൊക്കെ പ്രതിരോധമുയര്‍ത്തിയുന്ന നേതാവാണ്. ചാനല്‍ ചര്‍ച്ചകളിലേയും മറ്റും നിറസാന്നിധ്യമാണ് പി ആര്‍ ശിവശങ്കര്‍. മുഖ്യവക്താവായി തന്റെ പേരില്ലാത്തതിന് പ്രതിഷേധമറിയിച്ചാണ് പി ആര്‍ ശിവശങ്കര്‍ പാനലിസ്റ്റ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
Read Also: വി.മുരളീധരപക്ഷത്തെ വെട്ടിയൊതുക്കി ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക
എം ടി രമേഷ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് സംസ്ഥാന ബിജെപിയുടെ പുതിയ ജനറല്‍ സെക്രട്ടറിമാര്‍. ഷോണ്‍ ജോര്‍ജ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ വൈസ് പ്രസിഡന്റുമാരാണ്. വി മുരളീധരന്‍പക്ഷത്തെ വെട്ടിയൊതുക്കിക്കൊണ്ടാണ് പുതിയ ഭാരവാഹി പട്ടിക എന്നത് ഏറെ ശ്രദ്ധേയമാണ്.
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി വന്നശേഷം ഈയടുത്ത് ബിജെപിയില്‍ ഉരുത്തിരിഞ്ഞ സമവാക്യങ്ങള്‍ പി കെ കൃഷ്ണദാസ് പക്ഷത്തിന് അനുകൂലമാണെന്ന് പരക്കെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ വി മുരളീധരനേയും കെ സുരേന്ദ്രനേയും ക്ഷണിക്കാത്തതും പാര്‍ട്ടിയ്ക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍ പക്ഷത്തെ വെട്ടിയൊതുക്കിക്കൊണ്ടുള്ള ഒരു ഭാരവാഹി പട്ടിക പുറത്തെത്തിയിരിക്കുന്നത്.
Story Highlights : P R shivashankar left BJP panelist’s group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here